ജീവൻ മിഷൻ രണ്ടാം ഘട്ടം: സമ്പൂർണ്ണ ശുദ്ധജല വിതരണ പദ്ധതിയുടെ നിർമ്മാണ ഉദ്ഘാടനം നടത്തി

മുള്ളൻകൊല്ലി : വയനാട് ജില്ലയിലെ മുള്ളൻകൊല്ലി, പുൽപ്പള്ളി, പൂതാടി, നെൻമേനി, എന്നീ പഞ്ചായത്തുകളിൽ ജല ജീവൻ മിഷൻ രണ്ടാം ഘട്ടം വഴി നടപ്പിലാക്കുന്ന സമ്പൂർണ്ണ ശുദ്ധജല വിതരണ പദ്ധതിയുടെ നിർമ്മാണ ഉദ്ഘാടനം ഐ. സി. ബാലകൃഷ്ണൻ എം. എൽ. എ യുടെ അധ്യക്ഷതയിൽ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ മുള്ളൻകൊല്ലി ടൗണിൽ വെച്ച് നിർവഹിച്ചു. പ്രസ്തുത ചടങ്ങിൽ വിവിധ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ജന പ്രതിനിധികൾ, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കൾ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
പി. ഗിരീശൻ ചീഫ് എഞ്ചിനിയർ, കേരള ജല അതോറിറ്റി ഷംസാദ് മരക്കാർ( ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്), അസൈനാർ (ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, ബത്തേരി ബ്ലോക്ക് ), ഗിരിജ കൃഷ്ണൻ ( ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, പനമരം ബ്ലോക്ക് ), പി. കെ. വിജയൻ (മുള്ളൻകൊല്ലി പഞ്ചായത്ത് പ്രസിഡന്റ്), മേഴ്സി സാബു (പൂതാടി പഞ്ചായത്ത് പ്രസിഡന്റ്)
റ്റി. എസ്സ്. ദിലീപ് കുമാർ (പുൽപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ്), ഷീല പുഞ്ചവയൽ (നെൻമേനി പഞ്ചായത്ത് പ്രസിഡന്റ്),അഡ്വ. ജോസ് ജോസഫ് ബോർഡ് മെമ്പർ, കേരള ജല അതോറിറ്റി
ഗഗാറിൻ, എൻ. ഡി അപ്പച്ചൻ, ഇ. ജെ. ബാബു, ജോസഫ് മാണിശ്ശേരി,
പി. കെ അബൂബക്കർ,
കെ. പി മധു, കെ. കെ ഹംസ,
വെങ്കിടേസപതി (എസ്, ഐ. എ. എസ്, മാനേജിംഗ് ഡയറക്ടർ, കേരള ജല അതോറിറ്റി) എന്നിവർ ആശംസകൾ അർപ്പിച്ചു.



Leave a Reply