കൃപാഭിഷേകം കൺവെൻഷൻ 22 മുതൽ 26 വരെ

മാനന്തവാടി : മാനന്തവാടി രൂപതയുടെ സുവർണ്ണ ജൂബിലിയോടനുബന്ധിച്ച്
ഫെബ്രുവരി 22 മുതൽ 26 വരെ ദ്വാരക സിയോൺ ധ്യാനകേന്ദ്രത്തിൽ വച്ച് അണക്കര ധ്യാനകേന്ദ്രം ഡയറക്ടർ ഡോമിനിക് വാളൻമനാൽ
നയിക്കുന്ന കൃപാഭിഷേകം കൺവെൻഷൻ നടക്കുമെന്ന് രൂപത സഹായ മെത്രാൻ മാർ അലക്സ് താരമംഗലം വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
എല്ലാ ദിവസവും രാവിലെ 9 മണി മുതൽ ഉച്ചകഴിഞ്ഞ് മൂന്നര വരെ ആയിരിക്കും കൺവെൻഷൻ. പങ്കെടുക്കുന്നവർക്ക് വിശുദ്ധ കുർബാനയിൽ പങ്കെടുക്കുവാനും, കുമ്പസാരത്തിനും, കൗൺസിലിങ്ങിനും അവസരം ഉണ്ടായിരിക്കുന്നതാണ്. വികാരി
ജനറാൾ പോൾ മുണ്ടോളിക്കൽ ചെയർമാനും ഫാദർ : തോമസ് മണക്കുന്നേൽ വൈസ് ചെയർമാനും ഫാദർ ബിജു മാവറ ജനറൽ കൺവീനറും, ഫാദർ സോണി വാഴക്കാട്ട് കൺവീനറും ജോസ് വട്ടക്കുന്നേൽ ജോയിൻ കൺവീനറും ആണ് കൺവെൻഷന് നേതൃത്വം നൽകുന്നത്. 15 ഓളം കമ്മറ്റികൾ കൺവെൻഷൻ വിജയത്തിന് വേണ്ടി പ്രവർത്തിച്ചുവരുന്നു .
പങ്കെടുക്കുന്ന രോഗികൾക്ക് പ്രത്യേക സൗകര്യം ഒരുക്കിയിട്ടുണ്ട്. വിവിധ പ്രദേശങ്ങളിൽ നിന്ന് കൺവെൻഷൻ വരുന്നവർക്ക പൊതു വാഹന സൗകര്യങ്ങൾ ഒരുക്കിയതായും സഹായ മെത്രാൻ പറഞ്ഞു. വാർത്താ സമ്മേളനത്തിൽ തോമസ് കച്ചിറയിലും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.



Leave a Reply