March 21, 2023

വണ്ടിയാമ്പറ്റ, വാകയാട് ലിഫ്റ്റ് ഇറിഗേഷന്‍ ഉദ്ഘാടനം ചെയ്തു

IMG_20230220_190845.jpg
വണ്ടിയാമ്പറ്റ: വണ്ടിയാമ്പറ്റ, വാകയാട് ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതികള്‍ ജലവിഭവ വകുപ്പ്  മന്ത്രി റോഷി അഗസ്റ്റിന്‍ ഉദ്ഘാടനം ചെയ്തു. കോട്ടത്തറ ഗ്രാമ പഞ്ചായത്തിലെ വണ്ടിയാമ്പറ്റയില്‍ നടന്ന ചടങ്ങില്‍ ടി. സിദ്ധീഖ് എം.എല്‍.എ അധ്യക്ഷത വഹിച്ചു. നബാര്‍ഡിന്റെ ആര്‍.ഐ.ഡി.എഫ് -ല്‍ ഉള്‍പ്പെടുത്തി 2.30 കോടി രൂപ ചെലവിലാണ് കോട്ടത്തറ പഞ്ചായത്തിലെ വണ്ടിയാമ്പറ്റയില്‍ ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതി പൂര്‍ത്തീകരിച്ചത്. ചെറുപുഴയെ ആശ്രയിച്ച് കൃഷി ചെയ്യുന്ന 153.57 ഹെക്ടര്‍ സ്ഥലത്ത് ജലസേചന സൗകര്യമൊരുക്കുന്നതാണ് പദ്ധതി. പമ്പ് ഹൗസില്‍ നിന്ന് പാടശേഖരത്തിലേക്ക് ജലം എത്തിക്കാനായി 1407 മീറ്റര്‍ നീളത്തില്‍ പൈപ്പ് ലൈനും 750 മീറ്റര്‍ കനാലും നിര്‍മ്മിച്ചിട്ടുണ്ട്. സംരക്ഷണ ഭിത്തി നിര്‍മ്മിക്കുന്നതിനായി 25 ലക്ഷം രൂപ അനുവദിക്കുമെന്ന്  മന്ത്രി  റോഷി അഗസ്റ്റിന്‍ പറഞ്ഞു.  ചടങ്ങില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി.പി. റനീഷ്, വൈസ് പ്രസിഡന്റ് പി.എ. നസീമ, കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ജോസ് പാറപ്പുറം, ജനപ്രതിനിധികളായ ഹണി ജോസ്, ഇ.കെ. വസന്ത, ജീന തങ്കച്ചന്‍, സുരേഷ്, ചെറുകിട ജലസേചന വിഭാഗം എക്‌സിക്യൂട്ടീവ് എഞ്ചി നിയര്‍ പി.ഡി. അനിത തുടങ്ങിയവര്‍ പങ്കെടുത്തു. 
പനമരം പഞ്ചായത്തിലെ വാകയാട്, മാതോത്ത് പൊയില്‍ പ്രദേശത്തെ 177 ഹെക്ടര്‍ കൃഷി സ്ഥലത്ത് ജലസേചന സൗകര്യമൊരുക്കുന്നതിലുളള പദ്ധതിയാണ്  വാകയാട് ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതി. 250 ല്‍ പരം കര്‍ഷകരാണ് പദ്ധതിയിലൂടെ ഗുണഭോക്താക്കള്‍.  4 കോടി രൂപയാണ് പദ്ധതി ചെലവ്. പമ്പ് ഹൗസ് പരിസരത്ത് നടന്ന ഉദ്ഘാടന ചടങ്ങില്‍ ഒ.ആര്‍ കേളു എം.എല്‍.എ അധ്യക്ഷത വഹിച്ചു. പനമരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എം. ആസ്യ, ജില്ലാ പഞ്ചായത്ത് ഡിവിഷന്‍ മെമ്പര്‍ ബിന്ദുപ്രകാശ്, ബ്ലോക്ക് പഞ്ചായത്ത് അംഗം കുഞ്ഞമ്മദ്, ഗ്രാമപഞ്ചായത്തംഗങ്ങളായ തുഷാര, ബെന്നി ചെറിയാന്‍, രജിത വിജയന്‍, ചെറുകിട ജലസേചന വിഭാഗം സൂപ്രണ്ടിംഗ് എഞ്ചിനിയര്‍ എം.കെ മനോജ്, ചെറുകിട ജലസേചന വിഭാഗം എക്‌സിക്യൂട്ടീവ് എഞ്ചിനിയര്‍ പി.ഡി. അനിത എന്നിവര്‍ പങ്കെടുത്തു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *