April 23, 2024

ജനകീയ കർമ്മ സമിതിയുടെ സമരം 52-ാം ദിവസത്തിലേക്ക്

0
Img 20230221 145325.jpg
കൽപ്പറ്റ : വനത്താലും, രൂക്ഷമായ ഗതാഗത കുരുക്കിലും മുങ്ങുന്ന ചുരങ്ങളാലും വലയം തീർത്ത വയനാടിന് യാത്രയ്ക്ക് സുഗമമായ ഒരിടം തേടിയുള്ള സമരങ്ങൾക്ക് വർഷങ്ങളുടെ പഴക്കമുണ്ട് . വാഗ്ദാനം ചെയ്യപ്പെട്ട റോഡുകൾക്ക് സ്വാതന്ത്രത്തിന്റെ പഴക്കമുണ്ട്. വയനാടിനെ സംബന്ധിച്ച് എല്ലാ ബദൽ പാതകൾക്കും അർഹമായ പ്രാധാന്യമുണ്ട്.  73 % അധികം പൂർത്തീകരിക്കപ്പെട്ട പൂഴിത്തോട് – പടിഞ്ഞാറ് ചുരമില്ലാത്ത പാതയുടെ പ്രാധാന്യത്തെ അധികാര വൃന്ദം കണ്ടില്ലായെന്ന് നടിക്കുന്നത് തീർത്തും വേദനാജനകമാണെന്നും കർമ്മ സമിതി . ഈ ആവശ്യം മുൻനിർത്തി ജനകീയ കർമ്മ സമിതിയുടെ നേതൃത്വത്തിൽ നടന്നു വരുന്ന റിലേ സമരം 52-ാം ദിവസത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു. വിവിധ രാഷ്ട്രീയ പാർട്ടികളും, സാമൂഹ്യ സാംസ്കാരിക, മത കൂട്ടായ്മകളും ഇതിനകം സമരത്തിന് പിന്തുണ പ്രഖ്യാപിച്ചു കഴിഞ്ഞിരിക്കുന്നു.
വനനിയമങ്ങളെ ജനങ്ങൾക്ക് വിനയാക്കി മാറ്റി. യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തീകരിക്കുവാൻ കഴിയുന്ന ഈ പാതയ്ക്കു നേരെ കണ്ണടയ്ക്കുന്നതിൽ പ്രതിഷേധിച്ച് ജനകീയ കർമ്മ സമിതിയുടെ നേതൃത്വത്തിൽ സമരത്തിന്റെ 55-ാം ദിനമായ വെള്ളിയാഴ്ച ഞങ്ങൾക്ക് വെളിച്ചമേ കൂ എന്ന പേരിൽ 100 കണക്കിന് ആളുകൾ സമര പന്തലിനു മുന്നിൽ തിരി തെളിയിച്ച് പ്രതിഷേധിക്കും. 60 മുതൽ 65 വരെയുള്ള ദിനങ്ങളിൽ ആയിരക്കണക്കിന് കുട്ടികളും, വിവിധ സംഘടന കളും പ്രധാന മന്ത്രിക്കും, മുഖ്യമന്ത്രിക്കും ഞങ്ങൾക്ക് വഴിയേ എന്ന പേരിൽ പോസ്റ്റ് കാർഡുകൾ അയക്കുകയും 75-ാം ദിനം വനപാതയിലൂടെ കർമ്മ സമിതിയുടെ നേതൃത്വത്തിൽ പ്രതിഷേധ യാത്ര നടത്തുകയും ചെയ്യും. സായാഹന ധർണ്ണ ചുരത്തിൽ മനുഷ്യചങ്ങല, രാപകൽ സമരം എന്നിവയിലൂടെ സമരം ശക്ത മാക്കുവാനാണ് കർമ്മ സമിതിയുടെ തീരുമാനും ഇന്ത്യയുടെ പ്രധാന മന്ത്രിക്ക് കർമ്മ സമിതി നൽകിയ അപേക്ഷ അദ്ദേഹം പരിഗണിച്ചു കൊണ്ട് കേരള സർക്കാ രിനോട് വിശദീകരണം തേടിയിട്ടുണ്ട്.   ശകുന്തള ഷൺമുഖൻ,കമൽ ജോസ്, ഹാരിസ് ടി. പി, ബെന്നി വർക്കി  എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *