March 22, 2023

ശംസുൽ ഉലമാ ഇസ്ലാമിക് അക്കാദമി 20-ാം വാർഷിക മൂന്നാം സനദ് ദാന സമ്മേളനം നാളെ

IMG_20230221_143841.jpg
കൽപ്പറ്റ : ശംസുൽ ഉലമാ ഇസ്ലാമിക് അക്കാദമി 20-ാം വാർഷിക മൂന്നാം സനദ് ദാന സമ്മേളനം നാളെ തുടങ്ങുമെന്ന്
 സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
26-ന് ഞായറാഴ്ചയാണ് സമാപനം.
 2002 ആഗസ്റ്റ് 26 ന് എസ് കെ എസ് എസ് എഫ്   ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആരംഭിച്ചതാണ് സ്ഥാപനം. പാണക്കാട് സയ്യിദ് ഉമറലി ശിഹാബ് തങ്ങളായിരുന്നു പ്രഥമ പ്രസിഡന്റ്. പിന്നീട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളും നിലവിൽ സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുമാണ് പ്രസിഡന്റ് പി .ജി തലം വരെയുള്ള വാഫി കോളേജ്, ഡിഗ്രി തലം വരെയുള്ള ജാമിഅഃ ജൂനിയർ കോളേജ്, ഹിഫ് ളുൽ ഖുർആൻ കോളേജ്, സി ബി എസ് സി  സിലബസിലുള്ള പബ്ലിക് സ്കൂൾ,  എസ് കെ ഐ  എം വി ബി  അംഗീകാരമുള്ള മദ്റസ, മത പഠനത്തോടൊപ്പം ഡിഗ്രി തലം വരെ പെൺകുട്ടികൾക്ക് മാത്രമായുള്ള രണ്ടു മഹ്ദിയ്യ കോളേജുകൾ എന്നിവ ഇപ്പോൾ അക്കാദമി സ്ഥാപനങ്ങളാണ്. ആയിരത്തോളം വിദ്യാർത്ഥികൾ ഇതിൽ പഠിച്ചു വരുന്നു. ഇരുന്നൂറോളം യുവ പണ്ഡിതരും, നൂറ്റി അമ്പതിൽ ഹാഫിളുകളും ഇതിനകം പഠനം പൂർത്തിയാക്കി.
15 സഈദി പണ്ഡിതരുൾപ്പെടെ 140 ആളുകളാണ് മൂന്നാം സനദ് ദാന സമ്മേളനത്തിൽ ബിരുദം സ്വീകരിക്കുന്നത്. വാർഷികത്തിന്റെ മുന്നോടിയായി “അറിവിൻ തീരം' എന്ന പേരിൽ മുതഅല്ലിം സമ്മേളനമാണ് ആദ്യ സെഷൻ. രാവിലെ 10 മണിക്ക് പാണക്കാട് സയ്യിദ് ശഹീറലി ശിഹാബ് തങ്ങളാണ് ഉദ്ഘാടകൻ.എസ് വൈ എസ്  സ്റ്റേറ്റ് സെക്രട്ടറി ഓണമ്പിള്ളി മുഹമ്മദ് ഫൈസി മുഖ്യപ്രഭാഷണം നടത്തും. ഉച്ചക്ക് 1:30 ന് “സ്നേഹത്തണൽ' എന്ന സെഷനിൽ പ്രവാസി കുടുംബസംഗമം നടക്കും. സയ്യിദ് ഫഖ്റുദ്ദീൻ പൂക്കോയ  ബഹറൈൻ ഉദ്ഘാടനം ചെയ്യും. മമ്മുട്ടി നിസാമി തരുവണ വിഷയമവതരിപ്പി ക്കും.
24ന് വെള്ളിയാഴ്ച നാലുമണിക്ക് 21 പതാകകൾ ഉയർത്തിയാണ് ഔപചാരിക തുടക്കം. വർക്കിംഗ് ചെയർമാൻ പി.സി ഇബ്രാഹിം ഹാജിയുടെ അധ്യക്ഷതയിൽ എസ് കെ എസ് എസ് എഫ്   സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ സമ്മേളനം ഉദ്ഘാടനം ചെയ്യും. ഇ.ടി മുഹമ്മദ് ബഷീർ എം പി യാണ് വിശിഷ്ട അതിഥി. മുസ്തഫ മാസ്റ്റർ മുണ്ടുപാറ മുഖ്യപ്രഭാഷണവും ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ് മരക്കാർ പുസ്തക പ്രകാശനവും നടത്തും. 7 മണിക്ക് “പ്രകാശധാര സെഷനിൽ ജില്ലാ മജ്ലിസുന്നൂർ സംഗമം എസ് വൈ എസ് ജനറൽ സെക്രട്ടറി സയ്യിദ് മുഹമ്മദ് കോയ ജമലുല്ലൈലി ഉദ്ഘാടനം ചെയ്യും.
അഷ്റഫ് ഫൈസി അധ്യക്ഷനാവും. സയ്യിദ് മാനു തങ്ങൾ പ്രാർത്ഥനക്ക് നേതൃത്വം നൽകും.
25 ന് ശനിയാഴ്ച രാവിലെ 10 മണിക്ക് സ്വിൻഫാൻ കോൺഫറൻസിൽ മഹല്ലുകളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികൾ പങ്കെടുക്കും. സമസ്ത ജനറൽ സെക്രട്ടറി പ്രൊഫ. കെ ആലിക്കുട്ടി മുസ്ലിയാർ ഉദ്ഘാടനം ചെയ്യും. കെ.സി മമ്മുട്ടി മുസ്ലിയാർ അധ്യക്ഷനാവും. അബ്ദുസ്സമദ് പൂക്കോട്ടൂർ, ശുഹൈബുൽ ഹൈതമി വിഷയാവതരണം നടത്തും. “മുന്നേറ്റം' സെഷനിൽ ഉച്ചക്ക് 2 മണിക്ക് സംഘടനാ പ്രവർത്തകർ ഒത്തുചേരും. പാണക്കാട് സയ്യിദ് അബ്ബാസ് അലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും. കെ.എ നാസർ മൗലവി അധ്യക്ഷനാവും. റഷീദ് ഫൈസി വെള്ളായിക്കോട്, സത്താർ പന്തല്ലൂർ വിഷയമവതരിപ്പിക്കും. 7 മണിക്ക് “ഇശൽ നിലാവ്' അബൂബക്കർ
റഹ്മാനിയുടെ അധ്യക്ഷതയിൽ ഡെപ്യൂട്ടി കലക്ടർ വി.അബൂബക്കർ ഉദ്ഘാടനം ചെയ്യും.
26ന് 9 മണിക്ക് “ബോയ്സ് പാർലമെന്റ് പാണക്കാട് സയ്യിദ് റാജിഹ് അലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും. SU പബ്ലിക് സ്കൂൾ പ്രിൻസിപ്പാൾ താജ് മൻസൂർ അധ്യക്ഷനാവും. എം.കെ റഷീദ് മാസ്റ്റർ, ആസിഫ് വാഫി, നൗഫൽ മാസ്റ്റർ സെഷനുകൾക്ക് നേതൃത്വം നൽകും. ഉച്ചയ്ക്ക് രണ്ടുമണിക്ക് അകത്തളം' സെഷനിൽ അക്കാദമി സ്ഥാപനങ്ങളിലെ വിദ്യാർത്ഥികളും രക്ഷിതാക്കളും ഒത്തുചേരും. അലി അൽ ഹൈതമി അധ്യക്ഷനാവും. സയ്യിദ് ശിഹാബുദ്ദീൻ ഇമ്പിച്ചിക്കോയ തങ്ങൾ ഉദ്ഘാടനം ചെയ്യും. ഷൗക്കത്തലി മൗലവി വെള്ളമുണ്ട വിഷയാവതരണം നടത്തും. 3:30 ന് സ്ഥാനവസ്ത്ര വിതരണം സമസ്ത കേന്ദ്ര മുശാവറ അംഗങ്ങളായ കെ.ടി ഹംസ മുസ്ലിയാർ, വി മൂസക്കോയ മുസ്ലിയാർ എന്നിവർ നിർവഹിക്കും.
സമാപന സമ്മേളനം സമസ്ത ജില്ലാ പ്രസിഡന്റ് കെ.ടി ഹംസ മുസ്ലിയാരുടെ അധ്യക്ഷതയിൽ പാണക്കാട് സയ്യിദ് സ്വാദിഖ് അലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും. സനദ് ദാനവും സനദ് ദാന പ്രസംഗവും സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുകോയ തങ്ങൾ നിർവഹിക്കും. സമസ്ത ട്രഷറർ കൊയ്യോട് ഉമർ മുസ്ലിയാർ മുഖ്യപ്രഭാഷണം നടത്തും. എസ്.വൈ.എസ് വർക്കിംഗ് സെക്രട്ടറി അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവ് പ്രമേയ പ്രഭാഷണം നടത്തും. എം.എൽ.എ മാരായ ടി സിദ്ദീഖ്, ഒ.ആർ കേളു, ഐ.സി ബാലകൃഷ്ണൻ, സമസ്ത ജില്ലാ സെക്രട്ടറി എസ് മുഹമ്മദ് ദാരിമി, ഡോ. പുത്തൂർ റഹ്മാൻ, കെ റഹ്മാൻ ഫൈസി, കെ.കെ അഹ്മദ് ഹാജി, പി.കെ.എം ബാഖവി, മൊയ്തീൻകുട്ടി പിണങ്ങോട്, ഇഅ്ജാസ് അഹ്മദ് അൽ ഖാസിമി അസംഗഡ് പ്രസംഗിക്കുന്ന് വാർത്താ സമ്മേളനത്തിൽ പങ്കെടുത്ത സ്വാഗതസംഘം കൺവീനർ ഇബ്രഹിം ഫൈസി പേരാൽ, പി.സി ഇബ്രാഹിം ഹാജി, മുഹിയുദ്ദീൻ കുട്ടിയമാനി എന്നിവർ പറഞ്ഞു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

Latest news