March 21, 2023

സംസ്ഥാന സർക്കാരിന്റെ തൊഴിലാളി ദ്രോഹ നടപടികൾക്കെതിരേ പ്രതിഷേധ ധർണ്ണ നടത്തി കേരള വൈദ്യുതി മസ്ദൂർ സംഘ്

IMG-20230224-WA0034.jpg
മാനന്തവാടി : അന്യായമായി തടഞ്ഞുവച്ചിരിക്കുന്ന ക്ഷാമബത്ത സമയബന്ധിതമായി അനുവദിക്കുക,12 മണിക്കൂർ അന്യായ ഡ്യൂട്ടി അവസാനിപ്പിച്ച് 8 മണിക്കൂർ ഷിഫ്റ്റ് സമ്പ്രദായം നടപ്പിലാക്കുക,
ജീവനക്കാർക്ക് ലഭിച്ച പ്രമോഷനുകൾ നഷ്ടപ്പെടാതെ സംരക്ഷിക്കുക,ജീവനക്കാരെ രണ്ടു തട്ടിലാക്കി മാറ്റുന്ന പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കുക, മുഴുവൻ ജീവനക്കാർക്കും സ്റ്റാറ്റ്യൂട്ടറി പെൻഷൻ നടപ്പിലാക്കുക,പെൻഷൻ ഫണ്ടിലെ നിക്ഷേപങ്ങൾ സംബന്ധിച്ച കണക്കുകൾ പുറത്ത് വിടുക,പി എസ് സി റാങ്ക് ലിസ്റ്റിൽ അവശേഷിക്കുന്ന കരാർ തൊഴിലാളികൾക്ക് ഉടൻ നിയമനം നൽകുക,പിൻവാതിൽ നിയമനങ്ങൾ ഒഴിവാക്കി നിലവിൽ ഒഴിവുള്ള തസ്തികകളിൽ PSC വഴി നിയമനം നടത്തുക,കേന്ദ്ര സംസ്ഥാന സർക്കാറുകളുടെ സ്വകാര്യവത്കരണ നടപടികൾ അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് കെ.വി.എം എസ് മാനന്തവാടി ഡിവിഷൻ ഓഫീസിന് മുമ്പിൽ ധർണ്ണ നടത്തി. ധർണ്ണ സമരം ബി എം എസ്സ് ജില്ലാ ട്രഷറർ സന്തോഷ്‌ജി നായർ ഉദ്ഘാടനം ചെയ്തു. ഐ.പി. കിഷോർ അധ്യക്ഷത വഹിച്ചു. കെ.വി.എം.എസ്. സംസ്ഥാന വൈസ് പ്രസിഡന്റ് ഷാനവാസ്.ടി. മുഖ്യപ്രഭാഷണം നടത്തി. സന്തോഷ് കുമാർ.കെ, അരുൺ എം.ബി, ശ്രീലത ബാബു, തുടങ്ങിയവർ പ്രസംഗിച്ചു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

Latest news