May 30, 2023

ഓൾ കേരള ടൂറിസം അസോസിയേഷൻ വാർഷിക ജനറൽ ബോഡി യോഗം നടത്തി

0
IMG-20230224-WA0033.jpg
മീനങ്ങാടി : ഓൾ കേരള ടൂറിസം അസോസിയേഷൻ വാർഷിക ജനറൽ ബോഡി യോഗം കാക്കവയൽ ഹോട്ടൽ ന്യൂ ഫോമിൽ വെച്ചു നടത്തി. വയനാട്ടിലെ ആതിഥേയ മേഖലയിലെ സംരംഭകർ പങ്കെടുത്ത യോഗം ആക്ട സംസ്ഥാന പ്രസിഡന്റ്  അഡ്വ. ശിവശങ്കർ ഉദ്ഘാടനം ചെയ്തു. ആക്ട ജില്ലാ സെക്രട്ടറി മനു മത്തായി എല്ലാവരെയും  സ്വാഗതം ചെയ്തു. ആക്ട വയനാട് ജില്ലാ പ്രസിഡന്റ്  രമിത് രവി അധ്യക്ഷനായിരുന്ന ചടങ്ങിൽ പത്മശ്രീ. ചെറുവയൽ രാമൻ, അഭിനേതാവും വയനാട് വിജിലൻസ് ഡി വൈ എസ് പി യുമായ  സിബി തോമസ് എന്നിവർ മുഖ്യാതിഥികളായിരുന്നു. പത്മശ്രീ ബഹുമതി നേടിയ  ചെറുവയൽ രാമനെ സംഘടന ആദരിച്ചു. വയനാട് ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ പ്രഭാത് ഡി. വി അദ്ദേഹത്തിന് മൊമെന്റോ നൽകി.  ആക്ട സംസ്ഥാന ജനറൽ സെക്രട്ടറി  അലി ബ്രാൻ അദ്ദേഹത്തെ പൊന്നാടയണിയിച്ചു.  വയനാട്ടിലെ സുസ്ഥിരടൂറിസം വികസനം എന്ന വിഷയത്തിൽ മൈസൂർ സർവകലാശാലയിൽ നിന്നും ഡോക്ടറേറ്റ് നേടിയ  നൗഫൽ പി, സംസ്ഥാന ട്രഷറർ  അനീഷ് വരദൂർ, ജില്ലാ ടൂറിസം ഇൻഫർമേഷൻ ഓഫീസർ  മുഹമ്മദ്‌ സലീം, ഉത്തരവാദിത്ത ടൂറിസം മിഷൻ ഓഫീസർ  സിജോ മാനുവൽ, ആക്ട ജില്ലാ ട്രഷറർ ദിലീപ് കുമാർ എന്നിവർ ചടങ്ങിൽ സംബന്ധിച്ച് സംസാരിച്ചു. വയനാട് ജില്ലയിലെ ടൂറിസം അമരക്കാരായ ഡെപ്യൂട്ടി ഡയറക്ടർ പ്രഭാത് ഡി വി, മുഹമ്മദ്‌ സലിം, സിജോ മാനുവൽ എന്നിവർക്കുള്ള മൊമന്റോ പത്മശ്രീ ചെറുവയൽ രാമൻ കൈമാറി. വയനാട്ടിലെ നാടൻ പാട്ടു ഗായകരായ പ്രസാദ് വി ചുള്ളിയോട്, ദിലീപ് കുമാർ, വയനാട്ടുകാരും വളർന്നുവരുന്ന അഭിനേതാക്കളുമായ  സുബൈർ വയനാട്,  എൽദോ പോത്തുകെട്ടി തുടങ്ങിയവരെയും സംഘടന ആദരിച്ചു.
വയനാട്ടിലെ ടൂറിസം രംഗത്തിന്റെ മികച്ച പുരോഗതിക്കായി ടൂറിസം ഡിപ്പാർട്മെന്റുമായി സഹകരിച്ചു പ്രവർത്തിക്കാനും, ടൂറിസം രംഗത്തെ ഉയർച്ചയ്ക്കായി പരിപാടികൾ ആസൂത്രണം ചെയ്തു നടപ്പിലാക്കാനും ആക്ട ജനറൽ ബോഡി യോഗം തീരുമാനിച്ചു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *