അബാക്കസ് പരിശീലനം ഉദ്‌ഘാടനം ചെയ്തു

വെള്ളമുണ്ട :കുട്ടികളെ മാനസിക ഗണിതശാസ്ത്രം പഠിപ്പിക്കാൻ വേണ്ടിയുളള അബാക്കസ് പരിശീലന പരിപാടി വെള്ളമുണ്ടയിൽ വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്‌ഘാടനം ചെയ്തു.വെള്ളമുണ്ട ഗ്രാമപഞ്ചായത്തംഗം വിജേഷ് പുല്ലോറ അധ്യക്ഷത വഹിച്ചു.മുബഷിറ എം,അസ്‌ന സി.എച്ച് ,ഖദീജ സി.എച്ച് തുടങ്ങിയവർ സംസാരിച്ചു.
ബി സ്മാർട്ട് അബാക്കസിന്റെ നേതൃത്വത്തിലാണ് പരിശീലനം നൽകുന്നത്.രസകരവും വേഗത്തിലുള്ളതുമായ രീതിയിൽ മാനസിക ഗണിത പ്രവർത്തനങ്ങൾ നടത്താൻ കുട്ടികളെ സഹായിക്കുന്ന പരിശീലനമാണ് അബാക്കസ്.



Leave a Reply