പൂർവ്വ വിദ്യാർത്ഥി സംഗമം നടത്തി

പുൽപ്പള്ളി : കാപ്പിസെറ്റ് എം. എം. ജി. എച്ച്. എസ് സ്കൂളിന്റെ നാൽപ്പത്തിരണ്ടാം വാർഷികത്തോടനുബന്ധിച്ച് പൂർവ്വ വിദ്യാർത്ഥി സംഗമം നടത്തി. നൂറോളം പൂർവ വിദ്യാർത്ഥികൾ പങ്കെടുത്ത പ്രോഗ്രാമിൽ കുശൻ സ്വാഗതം ആശംസിച്ചു.പി.ടി. എ പ്രസിഡന്റ് ടി.പി രവീന്ദ്രൻ പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ ഉദ്ഘാടനം ചെയ്തു.
പൂർവ്വ വിദ്യാർത്ഥിയായ ആക്ടർ ദേവേന്ദ്രനാഥ് ശങ്കരനാരായണൻ പ്രോഗ്രാമിന്റെ അധ്യക്ഷ സ്ഥാനം വഹിച്ച് മുഖ്യ പ്രഭാഷണം നടത്തി .
അനീഷ് എം. ജി സ്കൂന്റെ നാൽപ്പത്തിരണ്ടാം വാർഷികത്തോടനുബന്ധിച്ചുള്ള പ്രവർത്തനങ്ങളെക്കുറിച്ചും, പൂർവ്വ വിദ്യാർത്ഥികൾ സ്കൂളിനോട് ചേർന്നുകൊണ്ട് പ്രവർത്തിക്കുന്ന ഭാവിപരിപാടികളുടെയും രൂപരേഖ അവതരിപ്പിച്ചു.
സ്റ്റാഫ് സെക്രട്ടറി മോഹനൻ കെ. കെ ആശംസകൾ അർപ്പിച്ചു. സ്കൂളിന്റെ പരിസ്ഥിതി പ്രവർത്തനങ്ങൾക്ക് നിരവധി സഹായങ്ങൾ നൽകിയ , പരിസ്ഥിതി പ്രവർത്തകൻ കൂടിയായ മിസ്റ്റർ : ആന്റണിയെ പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ ആദരിച്ചു. അധ്യാപകരായ ബിജു കെ. ഡി, ഷിബു. ടി .ആർ , ശ്രീഭ കെ .ബി, പൂർവവിദ്യാർത്ഥികളായ റെജി, ബിന്ദു, സോൺസി, ഹരീന്ദ്രനാഥ് എ.എസ്, ദേവരാജ്, വിനോദ് കെ.കെ, സിനീഷ് എം.പി, ദീപാ മത്തായി, ഷീജ കെ. എസ് , സുജിത്ത്, അബിൻ, ജനിഷ, സന്ധ്യ എന്നിവർ സംസാരിച്ചു.



Leave a Reply