വൈഖരീ സ०ഗീതോത്സവം മാർച്ച് 16 മുതൽ

മാനന്തവാടി : വയനാട്ടിലെ പ്രധാന സ०ഗീതോത്സവമായ വൈഖരീ സംഗീതോത്സവം പയിങ്ങാട്ടിരി രാജരാജേശ്വരീ ക്ഷേത്രത്തിൽ മാർച്ച് 16 മുതൽ ആരംഭിക്കും . രാവിലെ 11 മണിക്കു കൊട്ടിയൂർ ദേവസ്വം ട്രസ്റ്റി ബോഡ് ചെയർമാൻ കെ സി. സുബ്രഹ്മണ്യൻ നായരുടെ അദ്ധ്യക്ഷതയിൽ ചേരുന്ന സാംസ്കാരിക സമ്മേളനത്തിൽ വച്ച് തിരുവനന്തപുരം സ്വാതിതിരുനാൾ ഗവ. സംഗീത കോളേജ് സംഗീത വിഭാഗം മേധാവി ഡോക്ടർ ശ്രീദേവ് രാജഗോപാൽ വൈഖരീ സ०ഗീതോത്സവ० ഉദ്ഘാടനം ചെയ്യും
വൈകുന്നേരം 7മണി മുതൽ സ०ഗീതകച്ചേരി .ഡൊ. ശ്രീദേവ് രാജഗേപാൽ (വോക്കൽ)
വയലിൻ വിവേക് രാജ് കോഴിക്കോട്
മൃദ०ഗ० ഡോക്ടർ ജി ബാബു തിരുവന്തപുരം
മുഖർശംഖ് കലാമണ്ഡല० ഷൈജു
17ന് രാവിലെ 10ന് കൊച്ചിൻ വി. വിശ്വനാഥന്റെ സ०ഗീതകച്ചേരി. തുടർന്ന് സംഗീതോപാസകരു० വിദ്യാർത്ഥികളും സ०ഗീതാധ്യാപകൻ മോഹനൻ മാസ്റ്ററുടെ നേതൃത്വത്തിൽ സ०ഗീതാർച്ചന നടത്തും. .17,18 (വെള്ളി, ശനി) ദിവസങ്ങളിൽ
സ०ഗീതാർച്ചനയിൽ പങ്കെടുക്കുന്നവർക്ക് പക്കമേള० സൗജന്യമായി നൽകു०.പങ്കെടുക്കുന്ന സ०ഗീത വുദ്യാർത്ഥികളിൽനിന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കുന്ന വിദ്യാർഥിക്ക് പയിങ്ങാട്ടിരി രാമവാദ്ധ്യാർ മഠത്തിലെ പരേതയായ സ०ഗീതാദ്ധ്യാപിക ലക്ഷ്മി ടീച്ചറുടെ സ്മരണാർത്ഥം മകൻ ഭാസ്കരമൂർത്തി വൈഖരീ സംഗീത പുരസ്കാരമായി 2501രൂപയും
സ്വാതിതിരുനാൾ കൃതികളുടെ പുസ്തകവും സമ്മാനമായി നൽകു०.
സ०ഗീതാർച്ചനയിൽ പങ്കെടുക്കുന്നവർ മുൻകൂട്ടി പേര് റജിസ്റ്റർ ചെയ്യുകയും പ്രത്യകം അപേക്ഷാഫോം പൂരിപ്പിച്ച് കൊണ്ടു വരേണ്ടതുമാണ്.
മാർച്ച് 12 ന് മുമ്പായി പേരുകൾ റജിസ്റ്റർ ചെയ്യണം 8848815482,9447537323



Leave a Reply