ആൽക്കരാമ സെന്റർ പതിനായിരം ഡയാലിസിസ് ക്യാമ്പയിൻ : ആദ്യ ഗഡു കൈമാറി

തരുവണ : എല്ലാ മുഖങ്ങളും ചിരിക്കട്ടെ എന്ന ആശയവുമായി വെള്ളമുണ്ട ആൽക്കരാമ സെന്ററിന്റെ പതിനായിരം ഡയാലിസിസ് ക്യാമ്പയിനിലേക്ക് വെള്ളമുണ്ട ഗ്ലോബൽ കെ. എം. സി. സി. യും, റിയാദ് കെ. എം. സി. സി. യും സംയുക്തമായി ആദ്യ ഗഡു പ്രസിഡന്റ് കെ. സി. അസീസിന് കൈമാറി. ചടങ്ങിൽ പ്രസിഡന്റ് പടയൻ മമ്മൂട്ടിഹാജി, സി. പി. മൊയ്‌ദു ഹാജി, അഷ്‌കർ അലി, കുനിയിൽ മൊയ്‌ദു ഹാജി, മുക്രി അബ്ദുൽ മജീദ്, അസ്ഹർ മണ്ടോളി, മോയി ആറങ്ങാടൻ, പി. മുഹമ്മദ്, ഉസ്മാൻ പള്ളിയാൽ, ടി. അസീസ്, കൊടുവേരി അമ്മദ്, പി. ഉസ്മാൻ, അലിക്കുട്ടി മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു. എ. സി. അബ്ദുള്ള സ്വാഗതവും, സ്റ്റാൻലി നന്ദിയും പറഞ്ഞു



Leave a Reply