സമഭാവനയും ജനാധിപത്യപരവുമായ അന്തരീക്ഷം കുടുംബങ്ങളില്‍ ഉണ്ടാവണം : അഡ്വ.പി.സതീദേവി

മാനന്തവാടി: സമഭാവനയും ജനാധിപത്യപരവുമായ അന്തരീക്ഷം കുടുംബങ്ങളില്‍ ഉണ്ടാവണമെന്നും കുടുംബ അന്തരീക്ഷം നന്നായാൽ മാത്രമേ നല്ല ബന്ധങ്ങൾ ഉണ്ടാവുകയുള്ളുവെന്നും കേരള വനിതാകമ്മീഷന്‍ അധ്യക്ഷ അഡ്വ.പി.സതീദേവി.കേരള വനിതാകമ്മീഷനും മാനന്തവാടി ബ്ലോക്ക് പഞ്ചായത്തും സംയുക്തമായി സംഘടിപ്പിച്ച 'ആരോഗ്യകരമായ കുടുംബ ബന്ധങ്ങള്‍' എന്ന സബ്ജില്ലാ സെമിനാര്‍ ഉദ്ഘാടനം സംസാരിക്കുകയായിരുന്നു സതീദേവി. കമ്മീഷന്‍ അംഗം അഡ്വ.കുഞ്ഞായിഷ അധ്യക്ഷം വഹിച്ചു. വിഷയത്തില്‍ എഴുത്തുകാരിയും അദ്ധ്യാപികയുമായ പ്രീത ജെ പ്രിയദര്‍ശിനി ക്ലാസെടുത്തു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി സ്വാഗതം ആശംസിച്ചു.ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.കെ ജയഭാരതി,സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാരായ കെ.വി വിജോള്‍,പി കല്യാണി,ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ഇന്ദിരാപ്രേമചന്ദ്രന്‍,ബി എം വിമല,രമ്യാതാരേഷ്,മാനന്തവാടി മുനിസിപ്പല്‍ കൗണ്‍സിലറും സുശീലാഗോപാലന്‍ സഹകരണ സംഘം പ്രസിഡന്റുമായ വി.കെ സുലോചന,മാനന്തവാടി മുനിസിപ്പല്‍ കൗണ്‍സിലര്‍മാരായ ശാരദാസജീവന്‍,ഷൈനി ജോര്‍ജ്,സിനിബാബു.മാനന്തവാടി ക്ഷീരസംഘം പ്രസിഡന്റ് പി.ടി ബിജു തുടങ്ങിയവര്‍ പങ്കെടുത്തു. ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ്ങ് കമിറ്റി ചെയര്‍പേഴ്‌സണ്‍ ജോയ്‌സി ഷാജു നന്ദി പറഞ്ഞു.



Leave a Reply