April 20, 2024

പൗരവകാശങ്ങളും വനം -വന്യജീവി നിയമങ്ങളും ; പഠന ശിബിരം നടത്തി

0
Img 20230301 154813.jpg
മാനന്തവാടി : വയനാടൻ ജനത അനുഭവിക്കുന്ന വന്യജീവികളെ കൊണ്ടുള്ള ദുരിതങ്ങളും പരിസ്ഥിതി നിയമങ്ങളും സംബന്ധിച്ച് മാനന്തവാടി രൂപത ദ്വാരക പാസ്റ്റർ സെന്ററിൽ പഠനശിബിരം സംഘടിപ്പിച്ചു. മാനന്തവാടി രൂപതാധ്യക്ഷൻ മാർ  ജോസ് പൊരുന്നേടം ഉദ്ഘാടനം ചെയ്തു. പഠനശിബിരത്തിൽ ഭരണഘടനയും, പൗരാവകാശങ്ങളും , പരിസ്ഥിതി നിയമങ്ങളും കാർഷിക ജനജീവിതവും, വനം – വന്യമൃഗ സംരക്ഷണ നിയമങ്ങളും പൗര ജീവിതവും തുടങ്ങിയ വിഷയങ്ങളിൽ ചർച്ചകൾ നടത്തി.
മോൺസേവിയർ കുടിയാമശ്ശേരി (ആലപ്പുഴ രൂപത ) മാനുവൽ തോമസ് (പാലാ), ജെയിംസ് വടക്കൻ (പാല )തുടങ്ങിയവർ വിവിധ വിഷയങ്ങളെ ക്കുറിച്ച് വിശദീകരിച്ചു .രൂപതയിലെ വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് ഇരുന്നൂറോളം പ്രതിനിധികൾ പഠന ശിബിരത്തിൽ പങ്കെടുത്തു .
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *