മാതൃകാ സേവനത്തിനുള്ള നിശബ്ദ സേവന പുരസ്കാരം നൽകി ആദരിച്ചു

മാനന്തവാടി : ജെ സി ഐ ഇന്ത്യയുടെ “സല്യൂട്ട് ദ സൈലന്റ് വർക്കർ” പ്രോജക്ടിന്റെ ഭാഗമായി മാനന്തവാടി കെ എസ് ഇ ബി ഇലക്ടിക്കൽ സെക്ഷൻ ലൈൻമാൻ ജോസഫിനെ മാതൃകാ സേവനത്തിനുള്ള നിശബ്ദ സേവന പുരസ്കാരം നൽകി ആദരിച്ചു.
സ്തുത്യർഹവും മാതൃകാപരവുമായ സേവനം ചെയ്യുന്ന ഇലക്ട്രിസിറ്റി ജീവനാക്കാരനെയാണ് ഈ മാസത്തെ അവാർഡിന് ജെ.സി.ഐ. ഇന്ത്യ പരിഗണിച്ചത്. തുടർന്നുള്ള മാസങ്ങളിലും ജെ.സി.ഐ ഇന്ത്യ വിവിധ മേഖലകളിൽ ഉള്ള നിശ്ശബ്ദ സേവകരെ ആദരിക്കും.
ജെസിഐ യുടെ അവാർഡ് നിർണ്ണയ മാനദണ്ഡങ്ങൾക്കു പുറമേ മാനന്തവാടിയിലെ സന്നദ്ധ സംഘടനകളുടേയും പൊതുജനങ്ങളുടെയും അഭിപ്രായങ്ങൾ കൂടി പരിഗണിച്ചാണ് അവാർഡ് നിർണ്ണയിച്ചത്.
മാനന്തവാടി ബിഷപ്പ് ഹൌസ്നു സമീപമുള്ള കെ.എസ് .ഇ.ബി ഓഫീസിൽ നടത്തിയ അവാർഡ് ദാന ചടങ്ങിൽ സബ് എഞ്ചിനീയർ ബിജുമോൻ പി പി പുരസ്കാരം കൈമാറി.
ജെ.സി.ഐ മാനന്തവാടി പ്രസിഡന്റ് ജെ സി ഇ ആർ മിനേഷ് കുമാർ അദ്ധ്യക്ഷനായി.
പ്രോഗാം ഡയറക്ടർ ജെസി ഷിബിൻ സെബാസ്റ്റ്യൻ , സെക്രട്ടറി ജെസി സനിൽ കെ പി, ജെസി ഷാജു വി.പി, മറ്റു ജെസി അംഗങ്ങൾ, അവാർഡ് ജേതാവ് ജോസഫ് കെ എച്ച് , എന്നിവർ ചടങ്ങിൽ സംബന്ധിച്ചു .



Leave a Reply