അരണപ്പാറ കെ. എസ്. ആർ. ടി. സി. സർവീസ് പുനസ്ഥാപിക്കാൻ ഗതാഗത മന്ത്രിക് നിവേദനം നൽകി

തിരുനെല്ലി :ലോക്ക് ഡൗണിനു മുന്നേ മാനന്തവാടിയിൽ നിന്നും രാത്രിയിൽ ഉണ്ടായിരുന്ന അരണപ്പാറ ബസ് സർവീസ് നിരവധി തവണ കെ. എസ്. ആർ. ടി. സി അധികൃതരോട് പുനസ്ഥാപിക്കാൻ ആവിശ്യപെട്ടിട്ടും സർവീസ് ആരംഭിക്കാൻ തയ്യാറാകാത്തത്തിൽ പ്രധിഷേധിച് യൂത്ത് കോൺഗ്രസ് മാനന്തവാടി നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് ഷംസീർ അരണപ്പാറ സംസ്ഥാന ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജുവിനെ നേരിൽ കണ്ട് പ്രശ്നം ഉന്നയിച്ചുനിവേദനം നൽകി . വൈകുന്നേരം 6:50നുള്ള കുട്ട ബസ് സർവീസ് കഴിഞ്ഞാൽ ഇവിടുത്തികാർ ദീർഘ ദൂര യാത്ര കഴിഞ്ഞു മാനന്തവാടിയിൽ എത്തിയാൽ ഒറ്റപെട്ടു പോകുന്ന സ്ഥിതിയാണ്. കൊടും വനത്താൽ ചുറ്റപ്പെട്ട മേഘലയും, ആദിവാസികളും,കർഷകരും, കൂലിപ്പണിക്കാരുമായ ആളുകൾ തിങ്ങിപാർക്കുന്ന സ്ഥലമായിട്ടും അധികൃതർ കാണിക്കുന്ന അവഗണന അവസാനിപ്പിക്കണമെന്ന് നിവേദനത്തിൽ ആവിശ്യപ്പെട്ടു.അർഹിച്ച പ്രാദാന്യത്തോടെ വിഷയം പരിഗണിച്ചു എത്രയും പെട്ടന്ന് തന്നെ പരിഹരിക്കാമെന്ന് ഉറപ്പ് നൽകിയതായി ഷംസീർ അരണപ്പാറ പറഞ്ഞു.



Leave a Reply