ജനപ്രതിനിധികള്‍ക്ക് പരിശീലനം തുടങ്ങി

കൽപ്പറ്റ : ആയുഷ്മാന്‍ ഭാരത് വെല്‍നെസ്സ് സെന്ററുമായി ബന്ധപ്പെട്ട് ആരോഗ്യ വകുപ്പ് ജനപ്രതിനിധികള്‍ക്കായി നടത്തുന്ന ജില്ലാതല പരിശീലനം ആരംഭിച്ചു. കല്‍പ്പറ്റ താലൂക്കിലെ തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍ക്കായി സിവില്‍സ്‌റ്റേഷന്‍ എ.പി.ജെ ഹാളില്‍ നടന്ന ആദ്യഘട്ട പരിശീലനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. പി. ദിനീഷ് അധ്യക്ഷത വഹിച്ചു. ആര്‍ദ്രം നോഡല്‍ ഓഫീസര്‍ ഡോ. പി.എസ് സുഷമ പരിശീലനത്തിന് നേതൃത്വം നല്‍കി. ഡെ. ഡി.എം.ഒ ഡോ. പ്രിയ സേനന്‍, ടെക്‌നിക്കല്‍ അസിസ്റ്റന്റ് കെ.എം ഷാജി, ഫാക്കള്‍ട്ടിമാരായ ജിബിമോന്‍, ഷിഫാനത്ത്, ട്വിങ്കള്‍ തുടങ്ങിയവര്‍ ക്ലാസ് നയിച്ചു.
ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. സമീഹ സെയ്തലവി, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ ആര്‍. മണിലാല്‍, എ.ഡി.പി.ഒ സുധീഷ്, ജില്ലാ മാസ് മീഡിയ ഓഫീസര്‍ ഹംസ ഇസ്മാലി തുടങ്ങിയവര്‍ സംസാരിച്ചു. ബത്തേരി, മാനന്തവാടി താലൂക്കുകളിലെ ജനപ്രതിനിധികള്‍ക്കായി അടുത്ത ദിവസങ്ങളില്‍ പരിശീലനം നടത്തുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. പി. ദിനീഷ് അറിയിച്ചു.



Leave a Reply