ഗോത്ര വിദ്യാർത്ഥികൾക്കുള്ള റെസിഡൻഷ്യൽ ക്യാമ്പ് ആരംഭിച്ചു

തരുവണ : എസ്.എസ്.എൽ.സി പൊതു പരീക്ഷ എഴുതുന്ന
പട്ടിക വർഗ്ഗ വിദ്യാർത്ഥികൾക്കായി തരുവണ ഗവ.ഹൈസ്കൂളിൽ ആരംഭിച്ച ഇരുപത്തഞ്ചു ദിവസം നീണ്ടു നിൽക്കുന്ന റെസിഡൻഷ്യൽ പഠന ക്യാമ്പ് വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്‌ഘാടനം ചെയ്തു.
പ്രിൻസിപ്പൽ എസ്.കെ രജനി അധ്യക്ഷത വഹിച്ചു.
ജോഷി കെ.ഡി,പ്രീതി.കെ, ലിയോ പി ആന്റണി,ശ്രീജിത്ത് പി, അബ്ദുൽ ഖനി,മേഴ്‌സി പി.വി,സന്ധ്യ വി,ബുഷ്‌റ പി തുടങ്ങിയവർ സംസാരിച്ചു.



Leave a Reply