March 26, 2023

പാദരക്ഷകൾക്ക് ഇരട്ടിയായി വർദ്ധിപ്പിച്ച ജി എസ് ടി കുറക്കണം: കെ.ആർ.എഫ്.എ

IMG_20230303_193857.jpg
കൽപ്പറ്റ :പാദരക്ഷകൾക്ക് ഇരട്ടിയായി വർദ്ധിപ്പിച്ച ജി എസ് ടി കുറക്കണം കെ ആർ എഫ് എ. ആയിരം രൂപയിൽ താഴെ ഉണ്ടായിരുന്ന പാദരക്ഷകൾക്ക് അഞ്ച് ശതമാനം ജിഎസ്ടി എന്നുള്ളത് വർദ്ധിപ്പിച്ച് പന്ത്രണ്ട് ശതമാനമാക്കിയ ജി എസ് ടി കൗൺസിൽ തീരുമാനം പിൻവലിച്ച് പഴയത് പോലെ അഞ്ച് ശതമാനത്തിൽ കൊണ്ടുവരണമെന്ന് കേരള റീറ്റെയിൽ ഫൂട്ട് വെയർ അസോസിയേഷൻ വയനാട് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ഇരട്ടിയിലധികം നികുതി വർദ്ധനവ് ചെറുകിട പാദരക്ഷാ വ്യാപാരികളെ വൻ പ്രതിസന്ധിയിലാണ് തള്ളിവിട്ടിരിക്കുന്നത് …. ഇത്തരത്തിലുള്ള വർദ്ധനവ് ഓൺലൈൻ വ്യാപാരത്തെ പ്രോത്സാഹിപ്പിക്കുന്നതിന് കാരണമായെന്നും മറ്റ് പെട്രോളിയം ഉൽപ്പന്നങ്ങളുടെ ഗ്യാസി നടക്കമുള്ളവയുടെ വില വർദ്ദനവ്, വാഹനത്തിലുള്ള അനധികൃത കച്ചവടം സ്കൂൾ കേന്ദ്രീകരിച്ചിട്ടുള്ള ബാഗ്,പാദരക്ഷകൾ,
സ്കൂൾ ഷൂസ്,മറ്റ് ഉൽപ്പന്നങ്ങൾ എന്നിവയുടെ കച്ചവടവും മേഖലയെ വൻ കടക്കെണിയിലേക്കാണ് എത്തിച്ചിരിക്കുന്നത് ….. സ്വയം തൊഴിൽ കണ്ടെത്തിയ ചെറുകിട പാദരക്ഷാ വ്യാപാരികളെ സംരക്ഷിക്കണമെന്നും യോഗം ശക്തമായി ആവശ്യപ്പെട്ടു. വാഹനത്തിലും സ്കൂളുകളിലും കേന്ദ്രീകരിച്ച് നടത്തുന്ന വ്യാപാരത്തെ ബന്ധപ്പെട്ട വകുപ്പുകൾ തടയണമെന്നും അല്ലാത്തപക്ഷം സമാന ചിന്താഗതിക്കാരെ കൂട്ടിയോജിപ്പിച്ചു കൊണ്ട് ശക്തമായ സമരം നടത്തുമെന്നും യോഗം മുന്നറിയിപ്പ് നൽകി… രണ്ട് ദിവസങ്ങളായി കൽപ്പറ്റ കോഫി ആക്ടർവെച്ച് നടന്ന യോഗത്തിൽ ജില്ലാ പ്രസിഡൻറ്കെ സി അൻവർ അധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ ജനറൽ സെക്രട്ടറി ഷാജി കല്ലടാസ് മുഖ്യപ്രഭാഷണം നടത്തി.ജില്ലാ ട്രഷറർ നിസാർ കെ കെ ഉപദേശ സമിതി അംഗങ്ങളായ കെ മുഹമ്മദ് ആസിഫ്,യു വി മെഹബൂബ്,
ഷൗക്കത്തലി മീനങ്ങാടി,എം ആർ സുരേഷ് ബാബു കേണിച്ചിറ,റിയാസ് എം മാനന്തവാടി,ഷബീർ ജാസ് കൽപ്പറ്റ,ഷിറാസ് സി ബത്തേരി,ഷമീർ അമ്പലവയൽ,സുധീഷ് പടിഞ്ഞാറത്തറ, അനസ് മാനന്തവാടി, ലത്തീഫ് മേപ്പാടി തുടങ്ങിയവർ സംസാരിച്ചു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *