വേൾഡ് ഓബേസിറ്റി ദിനാചരണം നടത്തി

മുട്ടിൽ: മുട്ടിൽ ഗ്രാമ പഞ്ചായത്തും, ജില്ലാ ഹോമിയോ ആശുപത്രിയിൽ പ്രവർത്തിക്കുന്ന തൈറോയ്ഡ് സ്പെഷ്യൽ ക്ലിനിക്കും, ആയുഷ്മാൻ ഭവ പ്രോജക്ടും സംയുക്തമായി സൗജന്യ തൈറോയ്ഡ്, പ്രമേഹ രോഗനിർണ്ണായ മെഡിക്കൽ ക്യാമ്പ് മുട്ടിൽ പഞ്ചായത്തിൽ വച്ചു നടത്തി.
ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സൺ മേരി സിറിയക് അധ്യക്ഷത വഹിച്ചു.മുട്ടിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് നസീമ മങ്ങാടൻ ഉദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡന്റ് സ്‌കരിയാ കെ എസ് സ്വാഗതം പറയുകയും, ഡോക്ടർ മദൻ മോഹൻ സി എം ഒ, നെന്മേനി ഗവ ഹോമിയോ ഡിസ്‌പെൻസറി മുഖ്യ പ്രഭാഷണം നടത്തി. വികസന കാര്യാ സ്റ്റാന്ൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ നിഷ സുധാകരൻ ആശംസകൾ അറിയിച്ചു. ആയുഷ്മാൻഭവ കൺവീനർ ഡോക്ടർ പ്രവീൺ കുമാർ നന്ദി പ്രകാശിപ്പിച്ചു.തുടർന്ന് തൈറോയ്ഡ് സ്പെഷ്യലിറ്റി മെഡിക്കൽ ഓഫീസർ ഡോ: സ്മിത ബോധവത്കരണ ക്ലാസ്സ് നടത്തി.മെഡിക്കൽ ക്യാമ്പിൽ പങ്കെടുത്തവർക്ക് തൈറോയ്ഡ്, പ്രമേഹം എന്നി രോഗങ്ങൾകുള്ള രക്ത പരിശോധനയും ബി. എം. ഐ നിർണയ പരിശോധനയും നടത്തി.
ഡോ: ഹുസ്ന ബാനു, എൻ എ എം മെഡിക്കൽ ഓഫീസർ ആയുഷ്മാൻ ഭവ,ഡോ:മേഘ, നാച്ചുറോ പതി മെഡിക്കൽ ഓഫീസർ,
ഡോ: ഷാജുന്നീസ. എൻ എച്ച് എം മെഡിക്കൽ ഓഫീസർ തുടങ്ങിയവർ പങ്കെടുത്തു.



Leave a Reply