ജാഥക്ക് സ്വീകരണം നല്‍കി

കല്‍പ്പറ്റ: കെട്ടിട നിര്‍മാണ തൊഴിലാളി ഫെഡറേഷന്‍ (എഐടിയുസി) വടക്കന്‍ മേഖലാ ജാഥക്ക് ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ സ്വീകരണം നല്‍കി. 21 മുതല്‍ 25 വരെ സെക്രട്ടറിയേറ്റിനു മുന്നില്‍ നടക്കുന്ന പഞ്ചദിന സത്യാഗ്രഹത്തിന്റെ പ്രചരണാര്‍ഥമാണ് ജാഥ ജില്ലയില്‍ പര്യടനം നടത്തിയത്. തദ്ദേശ സ്ഥാപനങ്ങളിലൂടെ സെസ് പിരിക്കാനുളള സര്‍ക്കാര്‍ തീരുമാനം നടപ്പാക്കുക, ആനുകൂല്യങ്ങളും പെന്‍ഷനും ഉടന്‍ വിതരണം ചെയ്യുക, താലൂക്കുകള്‍ തോറും കലവറകള്‍ ആരംഭിക്കുക, ജിഎസ്ടി വിഹിതം സംസ്ഥാനങ്ങള്‍ക്ക് അനുവദിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പ്രക്ഷോഭം. എടപ്പടി. പനമരം, കേണിച്ചിറ, വാഴവറ്റ, മുട്ടില്‍, ചുണ്ടയില്‍, എന്നിവിടങ്ങളിലാണ് സ്വീകരണം നല്‍കിയത്. ജാഥാ ക്യാപ്റ്റന്‍ കെ കൃഷ്ണന്‍, വൈസ് ക്യാപ്റ്റന്‍ സു സുന്ദരന്‍, ഡയറക്ടര്‍ പി ശ്രീകുമാര്‍ സി എസ് സ്റ്റാന്‍ എന്നിവര്‍ വിവിധ കേന്ദ്രങ്ങളില്‍ പ്രസംഗിച്ചു.



Leave a Reply