വള്ളിയൂര്‍ക്കാവ് ആറാട്ട് മഹോത്സവം : ആദ്യ സംഭാവന ഏറ്റുവാങ്ങി

മാനന്തവാടി : മാര്‍ച്ച് 15 മുതല്‍ 28 വരെ നടക്കുന്ന വള്ളിയൂര്‍ക്കാവ് ആറാട്ട് മഹോത്സവത്തിന്റെ ഭാഗമായി ആദ്യ സംഭാവന ഏറ്റുവാങ്ങി. ക്ഷേത്രാങ്കണത്തില്‍ നടന്ന ചടങ്ങില്‍ വച്ച് മുന്‍ ട്രസ്റ്റി എന്‍.കെ.മന്മഥനില്‍ നിന്നും ആഘോഷ കമ്മിറ്റി പ്രസിഡണ്ട് കെ.സി.സുനില്‍കുമാര്‍ സംഭാവന ഏറ്റുവാങ്ങി. ഭാരവാഹികളായ എ.എം.നിഷാന്ത്, സന്തോഷ് ജി.നായര്‍ ,അശോകന്‍ ഒഴക്കോടി, ഇന്ദിരപ്രേമചന്ദ്രന്‍ ,കെ അഖില്‍, കെ.പി. സനല്‍കുമാര്‍, ട്രസ്റ്റി ഏച്ചോം ഗോപി ,എക്‌സിക്യൂട്ടീവ് ഓഫീസര്‍ കെ.ജിതേഷ് ,കമ്മന മോഹനന്‍, പി.വി.സുരേന്ദ്രന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.



Leave a Reply