ദുംറ’; പുസ്തകം പ്രകാശനം ചെയ്തു

കല്‍പ്പറ്റ: പാലക്കാട് വല്ലപ്പുഴ കുറുവട്ടൂര്‍ സ്വദേശി പ്രവാസ വ്യവസായി മുഹമ്മദ് കുട്ടി ഹാജിയുടെ(കുട്ടി) അരനൂറ്റാണ്ട് പ്രവാസജീവിതം ആസ്പദമാക്കി റസാഖ് കല്‍പ്പറ്റ എഴുതിയ'ദുംറ' എന്ന പുസ്തകത്തിന്റെ പ്രകാശനം വല്ലപ്പുഴ കുറുവട്ടൂര്‍ കെ.സി.എം യു പി സ്‌കൂള്‍ അങ്കണത്തില്‍ നടന്നു. പ്രകാശനകര്‍മ്മം വി. കെ. ശ്രീകണ്ഠന്‍ എം.പി വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സുഫൈനക്ക് നല്‍കി നിര്‍വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് അബ്ദുല്‍ ലത്തീഫ് അധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് ഭഗീരഥി, അബ്ദുല്‍ ഖാദര്‍ കൊടുങ്ങല്ലൂര്‍, പി .വി. റഫീഖ് കണ്ണൂര്‍, പി.ശ്രീനിവാസന്‍, കെ.ബിന്ദു സന്തോഷ്, സി.റിനീഷ് ഉണ്ണി, യു.അജിത്കുമാര്‍,മുഹമ്മദ്കുട്ടി ഹാജി എന്നിവര്‍ സംസാരിച്ചു. റസാഖ് കല്‍പ്പറ്റ പുസ്തകം പരിചയപ്പെടുത്തി. കഥാനായകന്‍ ബോംബെയില്‍ നിന്നും ഗള്‍ഫിലേക്ക് കയറുന്ന കപ്പലിന്റെ പേരാണ് 'ദുംറ'.



Leave a Reply