യൂത്ത് വളണ്ടിയര്‍ നിയമനം
കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ക്ഷേമ പദ്ധതികള്‍ യുവജന സന്നദ്ധ സംഘടനകളിലൂടെ ജനങ്ങളിലെത്തിക്കുന്ന വോളണ്ടിയര്‍മാരെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. പത്താം ക്ലാസ് യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രായ പരിധി 2023 ഏപ്രില്‍ 1 ന് 18 നും 29 മദ്ധ്യേ. 5000 രൂപ ഹോണറേറിയത്തില്‍ പരമാവധി രണ്ട് വര്‍ഷത്തേക്കാണ് നിയമനം. അപേക്ഷ www.nyks.nic.in എന്ന വെബ്സൈറ്റില്‍ ഓണ്‍ലൈനായും നിശ്ചിത പ്രൊഫോര്‍മയില്‍ ജില്ലാ യൂത്ത് ഓഫീസര്‍, നെഹ്റു യുവ കേന്ദ്ര, എസ്.പി. ഓഫീസിന് സമീപം, കല്‍പ്പറ്റ എന്ന വിലാസത്തിലും നല്‍കാം. അവസാന തീയതി മാര്‍ച്ച് 9.
ഫോണ്‍: 04936 202330.



Leave a Reply