സംയുക്ത തൊഴിലാളി യൂണിയന്‍ മാര്‍ച്ചും ധര്‍ണയും നടത്തി

കല്‍പ്പറ്റ : കഴിഞ്ഞ എട്ട് മാസമായി ടി പി ടൈല്‍സ് മാനേജ്‌മെന്റിന്റെ തൊഴില്‍ നിഷേധാത്മക നിലപാടില്‍ പ്രതിഷേധിച്ച് സംയുക്ത തൊഴിലാളി യൂണിയന്റെ നേതൃത്വത്തില്‍ മാര്‍ച്ചും ധര്‍ണയും നടത്തി. 30 വര്‍ഷത്തോളമായി ടി.പി. ടൈല്‍സിലെ ചുമട്ടു ജോലികളെല്ലാം ചെയ്തു വന്നിരുന്നത് ചുമട്ടു തൊഴിലാളി ക്ഷേമ ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്ത അംഗീകൃത തൊഴിലാളികളായിരുന്നു. എന്നാല്‍ തൊഴിലുടമ ഹൈകോടതിയില്‍ നിന്നും ചുമട്ടു തൊഴിലാളികളുടെ പേരില്‍ ഇല്ലാത്ത ദുഷ്പ്രചാരണങ്ങള്‍ നടത്തി അന്യ സംസ്ഥാന തൊഴിലാളികളെ എഎന്‍ ഒ കാര്‍ഡ് വാങ്ങി ജോലിക്കിറക്കി തൊഴില്‍ ചെയ്യിക്കുകയാണ്. ഇതിനെതിരെ ചുമട്ടുതൊഴിലാളികള്‍ നിരന്തരമായി പ്രക്ഷോഭത്തിലാണ്. മാനേജ്‌മെന്റ് മായി 57 തവണ ചര്‍ച്ചകള്‍ നടത്തി ധിക്കാര പരമായ നിലപാടുകളാണ് മാനേജ്‌മെന്റിന്റെ ഭാഗത്ത് നിന്നുണ്ടായത്. ഇതിന്റെ ഭാഗമായിട്ടാണ് ടി.പി. ടൈല്‍ സിന്റെ മുന്‍പില്‍ മാര്‍ച്ചും ധര്‍ണ്ണയും നടത്തിയത്. യാതൊരു തീരുമാനവും ഉണ്ടാക്കാത്ത പക്ഷം സമരം ശക്തമായി തുടരുവാനാണ് സംയുക്ത ട്രേഡ് യൂണിയന്റെ തീരുമാനം. ഐ എന്‍ റ്റി യു സി ജില്ലാപ്രസിഡന്റ് പി.പി. ആലി ഉദ്ഘാടനം ചെയ്തു. എസ് റ്റി യു ജില്ലാ പ്രസിഡന്റ് സി. മൊയ്തീന്‍ കുട്ടി സ്വാഗതം പറഞ്ഞു. ഹെഡ് ലോഡ് ആന്റ് ജനറല്‍ വര്‍ക്കേഴ്‌സ് യൂണിയന്‍ ജില്ലാസെക്രട്ടറി പി.കെ.രാമചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. പി കെ അബു, എന്‍. ഒ ദേവസ്യ, പി. യൂസഫ് , യു എ ഖാദര്‍, പി കെ കുഞ്ഞിമൊയ്ദീന്‍, കെ. അബൂബക്കര്‍ , പി.വിജയന്‍ എന്നിവര്‍ സംസാരിച്ചു.



Leave a Reply