ജി. കാര്‍ത്തികേയന്‍ അനുസ്മരണം നടത്തി

കല്‍പ്പറ്റ: കോണ്‍ഗ്രസ് നിര്‍ണായക കാലഘട്ടങ്ങളിലൂടെ കടന്നുപോയിരുന്ന സന്ദര്‍ഭത്തില്‍ കേരളത്തിലെ യുവജന മേഖലയില്‍ പാര്‍ട്ടിക്ക് അതിശക്തമായ വേരോട്ടം നേടിക്കൊടുത്ത യുവനേതാവായിരുന്ന ജി. കാര്‍ത്തികേയന്‍ അനുസ്മരണം നടത്തി. നിലപാടുകളിലെ സുതാര്യതയും കാഴ്ചപ്പാടുകളിലെ തെളിച്ചവും കേരളത്തിലെ ജനങ്ങള്‍ക്ക് ജി. കാര്‍ത്തികേയനെ ഇഷ്ടപ്പെടുന്ന നേതാവാക്കി. ജി. കെ. ഫൗണ്ടേഷന്‍ ചെയര്‍മാന്‍ വി. അബ്ദുല്‍ മജീദ് അനുസ്മരണം ഉദ്ഘാടനം ചെയ്തു. കണ്‍വീനര്‍ എം.എ. ജോസഫ് അധ്യക്ഷത വഹിച്ചു. കെ.വി. പോക്കര്‍ ഹാജി, പി.പി. ആലി, കെ. ശശികുമാര്‍, സെബാസ്റ്റ്യന്‍ കല്‍പ്പറ്റ, വി.ഡി. രാജു എന്നിവര്‍ പ്രസംഗിച്ചു.



Leave a Reply