ടി.ബി.എസ്.കെ ജില്ലാ കമ്മിറ്റി കളക്ടറേറ്റിൽ ധർണ്ണ നടത്തി

കൽപ്പറ്റ : എംപ്ലോയ്മെന്റ് മുഖേന താൽക്കാലികമായി ജോലി ചെയ്തു പിരിച്ചു വിട്ട ഭിന്ന ശേഷിക്കാരുടെ സംയുക്ത കൂട്ടായ്മയായ ടി.ബി.എസ്.കെ വയനാട് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ കളക്ടറേറ്റിന് മുന്നിൽ ധർണ്ണ നടത്തി. 2003 വരെ എംപ്ലോയ് മെന്റ് മുഖേന താൽക്കാലികമായി ജോലി ചെയ്ത ഭിന്നശേഷിക്കാരെ സൂപ്പർ ന്യൂമറി തസ്തിക സൃഷ്ടിച്ച് അന്നത്തെ സർക്കർ സ്ഥിരപ്പെടുത്തിയിരുന്നു ഒന്നാം പിണറായി സർക്കാർ ഞങ്ങളുടെ കാര്യം പരിഗണിക്കാം എന്ന് പറഞ്ഞിട്ട് ഇന്നെ വരെ ഒന്നും നടപ്പിൽ വരുത്തിയിട്ടില്ല. 2004 മുതൽ ഇക്കാലയളവ് വരെ താൽക്കാലികമായി ജോലി ചെയ്തു പ്പിരിച്ചു വിട്ട സ്ഥിരപ്പെടുത്തണമെന്നാവശ്യപ്പെട്ടായിരുന്നു ധർണ്ണ ജില്ലാ പ്രസിഡന്റ് പി.കെ. അഷ്റഫ് അദ്ധ്യക്ഷതവഹിച്ചു. ജില്ലാ സെക്രട്ടറി അനീസ് ഫ്രാൻസിസ് ഉദ്ഘാടനം ചെയ്തു. ബഷീർ, ജിജി എന്നിവർ സംസാരിച്ചു



Leave a Reply