സ്കൂൾ വാർഷികവും ഇൻഡോർ സ്റ്റേഡിയം ഉദ്ഘാടനവും നടന്നു

ചെന്നലോട്: ചെന്നലോട് ഗവൺമെൻറ് യുപി സ്കൂളിന്റെ അറുപത്തിയെട്ടാമത് വാർഷികാഘോഷവും നാട്ടുകാരുടെയും സ്കൂൾ വികസന സമിതിയുടെയും സഹായത്തോടെ ഒരു കോടി രൂപ ചെലവിൽ നിർമ്മിച്ച ഇൻഡോർ സ്റ്റേഡിയത്തിന്റെ ഉദ്ഘാടനവും നടന്നു. അഡ്വ. ടി സിദ്ധിഖ് എം എൽ എ ഉദ്ഘാടനം ചെയ്തു. തരിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷിബു വി.ജി. അധ്യക്ഷത വഹിച്ച ചടങ്ങിൽ തരിയോട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് ഷീജ ആൻറണി, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഷിബു പോൾ ,തരിയോട് ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഷമീം പാറക്കണ്ടി, സ്കൂൾ വികസന സമിതി കണ്‍വീനര്‍ ബഷീർ കണിയാങ്കണ്ടി തുടങ്ങിയവർ പങ്കെടുത്തു .സ്കൂൾ ഹെഡ്മാസ്റ്റർ എമ്മാനുവൽ ഒ സി വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. പിടിഎ പ്രസിഡണ്ട് ബിനു.വി.കെ. സ്വാഗതവും, പ്രോഗ്രാം കൺവീനർ ജ്യോതീഷ് കെ ജോൺ നന്ദിയും പറഞ്ഞു.



Leave a Reply