വനിതാ ദിനം : തൊഴിലുറപ്പ് പദ്ധതിയിലെ തൊഴിൽ മേന്മക്ക് വാർഡിന്റെ ആദരം

ചെന്നലോട്: വനിതാ ദിനത്തോടനുബന്ധിച്ച് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ 200 തൊഴിൽ ദിനങ്ങൾ പൂർത്തിയാക്കിയ മന്ദംകാപ്പു കോളനിയിലെ ലക്ഷ്മി കേളുവിന് തരിയോട് ഗ്രാമപഞ്ചായത്ത് അഞ്ചാം വാർഡ് വികസന സമിതിയുടെ ആദരം. ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ ഷമീം പാറക്കണ്ടി ലക്ഷ്മി കേളുവിനെ ആദരിച്ചു. വികസന സമിതി സെക്രട്ടറി കുര്യൻ പായിക്കാട്ട് അധ്യക്ഷത വഹിച്ചു. ജോസ് മുട്ടപ്പള്ളി ചന്ദ്രൻ മന്ദംകാപ്പിൽ, എം ദേവസ്യ, ഷീന ഗോപാലൻ, പ്രക്സി പ്ലാച്ചേരി, അസിസ്റ്റൻറ് എൻജിനീയർ ബിജു, ഓവർസിയർ റിഷാന ഷെറിൻ, അനുപമ തുടങ്ങിയവർ സംസാരിച്ചു.



Leave a Reply