March 22, 2023

വയനാടിൻ്റെ വികസനത്തെ തുരങ്കം വെക്കുന്ന ബജറ്റും ധനാഭ്യർത്ഥനയെയുംഎതിർക്കുന്നു: ‘ഐ സി ബാലകൃഷ്ണൻ എം എൽ എ .

IMG_20230309_085428.jpg
 ബത്തേരി:വയനാടിനെ തുരങ്കം വെക്കുന്ന ബജറ്റും ധനാഭ്യർത്ഥനയും എതിർക്കു ന്നതായി ഐസി ബാലകൃഷ്ണൻ എം എൽ എ നിയമസഭയിൽ നടത്തിയ പ്രസംഗത്തിൽ വ്യക്തമാക്കി.ഈ കഴിഞ്ഞ ബജറ്റ് കേരളത്തിലെ ജനങ്ങളുടെ നട്ടെല്ലൊടിക്കുന്ന ബജറ്റാണെന്ന ദേഹം പറഞ്ഞു. 2019-2O20' 2021 'ൽ ഉണ്ടായിട്ടുള്ള പ്രളയങ്ങളിൽ ദുരന്തങ്ങൾ ഉണ്ടായ കുടുംബങ്ങളിൽ പലർക്കും ഇതുവരെ നഷ്ടപരിഹാരം കൊടുക്കാൻ ഈ ഗവൺമെൻ്റിന് കഴിഞ്ഞിട്ടില്ല' നാല് ചുരത്തിന് മുകളിൽ നിലകൊള്ളുന്ന വയനാട്ടിലേക്കുള്ള ചുരം റോഡ് ഗതാഗതകുരുക്കിൽ അകപ്പെടുന്ന സ്ഥിതിയാണ് നിലവിലുള്ളത് 'ഇതിന് പരിഹാരമായി തുരങ്ക പാത നിർമ്മിക്കുന്നതിന് മുഖ്യമന്ത്രി 2020ൽ ഓൺലൈനിൽ ഉദ്ഘാടനം നടത്തിയെങ്കിലും തുടർനടപടികളൊന്നും ഇതുവരെ ഉണ്ടായിട്ടില്ല'. വയനാടൻ ജനതയ അലട്ടുന്ന നിരവധി പ്രശ്നങ്ങൾ സബ്മിഷൻ വഴിയും അല്ലാതെയും വയനാടിൻ്റെ ചാർജ് വഹിക്കുന്ന വനം വകുപ്പ് മന്ത്രിയെ ഞാൻ ധരിപ്പിച്ചതാണ്. അനുകൂലമായ ഒരു നടപടികളും അദേഹത്തിൻ്റെ പക്കൽ നിന്ന് ഉണ്ടായിട്ടില്ല' വയനാടിനെ അറിയാവുന്ന മന്ത്രിക്ക് വയനാടിൻ്റെ ചാർജ് കൊടുക്കണം'' എൻ്റെ മണ്ഡലത്തിൽ ഒരു ആർട്സ് ആൻ്റ് സയൻസ് കോളേജ് അനുവധിക്കണമെന്ന് നിരവധി തവണ നിയമസഭയിൽ സബ്മിഷൻ വഴിയും അല്ലാതേയും ആവശ്യപ്പെട്ടതാണ്.ഉന്നത വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ രേഖകൾ സർക്കാറിന് സമർപ്പിച്ചതുമാണ് 'സാമ്പത്തിക സ്ഥിതി മോശമാണെന്ന മറുപടിയാണ് വകുപ്പ് മന്ത്രി നൽകിയത്. എല്ലാ മണ്ഡലങ്ങളിലും കോളേജുകൾ നൽകിയിട്ടുണ്ട്.ഇത് രാഷ്ട്രീയ പകപോക്കലാണോ ഞാനീ വിഷയത്തിൽ സർക്കാരുമായി രാഷ്ട്രീയ കളിക്കില്ല ധനകാര്യ വകുപ്പ് മന്ത്രി ഇത്തരം വിഷയത്തിൽ ഇടപ്പെട്ട് നടപടി കൈക്കൊള്ളണം. നിലമ്പൂർ – നഞ്ചൻകോട് റെയിൽവേ അട്ടിമറിച്ച് 18 കോടി രൂപ നഷ്ടം വരുത്തി.എൽ ആർ 'പട്ടയം ഉള്ളവർക്ക് ഒരു വിധ നിർമ്മാണ പ്രവൃത്തികളും നടത്താൻ റവന്യൂ വകുപ്പധികൃതർ അനുവധിക്കുന്നില്ല.
 പ്ലാൻ്റേഷൻ നിയമത്തിൻ്റെ പേരിൽ അമ്പലവയലിൽ 500 ഓളം കുടുംബങ്ങൾക്ക് പട്ടയം നൽകുന്നില്ല. വയനാട്ടിലെ മെഡിക്കൽ കോളേജിന് അനുവതിച്ച 50 ഏക്കർ ഭൂമി ഇപ്പോഴും റവന്യൂ വകുപ്പിൻ്റെ കൈകളിലാണ് 'നിലവിലുള്ള മെഡിക്കൽ കോളേജിൽ ആവശ്യത്തിന് ഡോക്ടർമാരും നേഴ്സുമാരും ജീവനക്കാരും മരുന്നുകളും മറ്റ് യന്ത്രസാമഗ്രികളും ഇല്ല പേരിനൊരു മെഡിക്കൽ കോളേജായി നില നിൽക്കയാണ് ' വന്യമൃഗങ്ങളും കടുവകളും നാട്ടിൻ പുറത്തിറങ്ങി ജന ജിവിതം ദു:സഹമാക്കിയിരിക്കുകയാണ്.കഴിഞ്ഞ ബഡ്ജറ്റിൽ പറഞ്ഞ കാര്യങ്ങൾ നടപ്പിലാക്കിയോയെന്ന് റിവ്യൂ പോലും നടത്താതെയാണ് ഇത്തവണയും ബഡ്ജറ്റ് അവതരിപ്പിച്ചത് 'അതിനാൽ ഈധനാഭ്യർത്ഥനയെ ഞാൻ എതിക്കുന്നതായും എം എൽ എ വ്യക്തമാക്കി
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

Latest news