വയനാട് ജില്ല ഐ.എന്‍.എല്‍ ഏകദിന നേതൃത്വ ക്യാമ്പ് സംഘടിപ്പിച്ചു

കല്‍പ്പറ്റ: വയനാട് ജില്ല ഐ.എന്‍.എല്‍ ഏകദിന നേതൃത്വ ക്യാമ്പ് കല്‍പ്പറ്റ മിസ്റ്റി ഹില്‍ റിസോര്‍ട്ടില്‍ വെച്ച് നടന്നു.രാജ്യത്ത് മതേതര ശക്തിക്ക് ഒന്നിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും തുറമുഖ മ്യുസിയം പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍ കോവില്‍.പൊതു ശത്രു ബി.ജെ.പി.യും സംഘപരിവാര്‍ ശക്തികളുമാണെന്നും അദ്ദേഹം കല്‍പ്പറ്റയില്‍ പറഞ്ഞു. ഐ എന്‍ എല്‍ ജില്ലാ നേതൃത്വ ക്യാമ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.സംഘപരിവാര്‍ ഭീഷണിയെ ചെറുക്കുന്നതിനോടൊപ്പം കോണ്‍ഗ്രസിന്റെ മൃദു ഹിന്ദുത്വ നിലപാടിലെ വഞ്ചനയെയും ജനങ്ങള്‍ക്ക് മുന്‍പില്‍ തുറന്നുകാട്ടണമെന്നും അദ്ദേഹം പറഞ്ഞു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മതേതര വോട്ടുകള്‍ ഭിന്നിക്കാതിരിക്കാനുള്ള ജാഗ്രതയാണ് ആവശ്യമാണന്നും മന്ത്രി പറഞ്ഞു.ജില്ലാ പ്രസിഡന്റ് എ.പി അഹമ്മദ് അധ്യക്ഷത വഹിച്ചു. . ജില്ലാ വര്‍ക്കിംഗ് സെക്രട്ടറി അബ്ദുല്‍ കലാം, മുഹമ്മദ് പഞ്ചാര, എ പി മുസ്തഫ, എം.ടി ഇബ്രാഹിം, വി.നജീബ് തുടങ്ങിയവര്‍ സംസാരിച്ചു.



Leave a Reply