കെ എസ് ഇ ബി വര്‍ക്കേഴ്‌സ് അസോസിയേഷന്‍ ജനറൽ ബോഡി സംഘടിപ്പിച്ചു

കല്‍പ്പറ്റ : ടോട്ടെക്‌സ് മാതൃക പിന്‍വലിച്ച് സ്മാര്‍ട്ട് മീറ്റര്‍ പൊതുമേഖലയില്‍ തന്നെ നടപ്പിലാക്കണമെന്നും വൈദ്യുത മേഖല സ്വകാര്യവല്‍ക്കരണ നടപടികളില്‍ നിന്നും കേന്ദ്ര സര്‍ക്കാര്‍ പിന്‍മാറണമെന്നും കെ എസ് ഇ ബി വര്‍ക്കേഴ്‌സ് അസോസിയേഷന്‍ (സി.ഐ.റ്റി.യു) കല്‍പ്പറ്റ ഡിവിഷന്‍ ജനറല്‍ ബോഡി ആവശ്യപ്പെട്ടു. കല്‍പ്പറ്റ റ്റി.എസ് സ്മാരക മന്ദിരത്തില്‍ വച്ച് ചേര്‍ന്ന ജനറല്‍ ബോഡി യില്‍ സംസ്ഥാന വൈസ് പ്രസിഡന്റ് എം. വിശ്വനാഥന്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജോയിന്റ് സെക്രട്ടറി ദിലീപ് കെ.പി അഭിസംബോധന ചെയ്തു കൊണ്ട് സംസാരിച്ചു. ഡിവിഷന്‍ പ്രസിഡന്റ് ഗിരീഷ് കുമാര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഡിവിഷന്‍ സെക്രട്ടറി പി.കെജോഷി , സി.സി. മെബര്‍ എം.വി.ശ്രീനിവാസന്‍ , പി. ധനേഷ് കുമാര്‍,കെ. പ്രിജോഷ് ,സി. യൂനസ് തുടങ്ങിയവര്‍ സംസാരിച്ചു.



Leave a Reply