മാര്‍ച്ച് മാസത്തിന്റെ പേരില്‍ നടത്തുന്ന ജപ്തി ലേല നടപടിക്കെതിരെ ധര്‍ണ്ണ നടത്തി എഫ് ആര്‍ എഫ്

കല്‍പ്പറ്റ :- മാര്‍ച്ച് മാസത്തിന്റെ പേരില്‍ വീട് വീടാന്തരം കയറി ധനകാര്യ സ്ഥാപന അധികാരികള്‍ നടത്തുന്ന നടപടിക്കെതിരെ എഫ് ആര്‍ എഫ് വയനാട് ജില്ലാകമ്മിറ്റി കല്‍പ്പറ്റ ലീഡ് ബാങ്കിന് മുന്നില്‍ ഉപരോധ സമരം നടത്തി. പി എം കിസാന്‍, കര്‍ഷക പെന്‍ഷന്‍, മറ്റു പെന്‍ഷന്‍ തടങ്ങിയ പെന്‍ഷനുകള്‍ വായ്പയിലേക്ക് പിടിച്ചെടുക്കുന്ന നീച നടപടി അനുവദിക്കില്ലെന്നും സ്വര്‍ണ്ണാഭരണങ്ങള്‍ പിടിച്ച് വെക്കുന്നതും അനുവദിക്കുന്ന പ്രശ്‌നമില്ലെന്നും സമരം മുന്നറിയിപ്പ് നല്‍കി. വായ്പകള്‍ തിരിചടവിന് ആവശ്യാനുസരണം സാവകാശങ്ങള്‍ നല്‍കണമെന്നും സമരം ആവശ്യപ്പെട്ടു. ജില്ലാ ചെയര്‍മാന്‍ പി. എം. ജോര്‍ജ് ഉദ്ഘാടനം ചെയ്തു. എ. സി തോമസ് ജില്ലാ സെക്രട്ടറി സ്വാഗതം പറഞ്ഞു. ജില്ലാ കണ്‍വീനര്‍ എ .എന്‍. മുകുന്ദന്‍ അധ്യക്ഷം വഹിച്ചു. ജില്ലാ ട്രഷറര്‍ റ്റി .ഇബ്രാഹീം, എസ്.കെ. വിദ്യാധരന്‍ വൈദ്യര്‍ , എ.സി. അജയ് , അപ്പച്ചന്‍ ചീങ്കല്ലേല്‍ , ഒ.ആര്‍.വിജയന്‍,സി.വി.ജോയി, പുരുഷോത്തമന്‍ പനമരം, എന്‍.കെ.കുര്യന്‍,ചുണ്ടക്കര ജോയി,വി.പി.ജോസ് വട്ടക്കുന്നേല്‍ എന്നിവര്‍ സംസാരിച്ചു.



Leave a Reply