പൊടിക്കളം ശ്രീ കുരുംബ ഭഗവതി ക്ഷേത്ര തിറമഹോല്‍സവത്തിന് തുടക്കമായി

എടവക: എടവക അമ്പലവയല്‍ പൊടിക്കളം ശ്രീ കുരുംബ ഭഗവതി ക്ഷേത്രത്തിലെ തിറമഹോല്‍സവത്തിന് തുടക്കമായി. മൂപ്പന്‍ മലയില്‍ ബാബു കൊടിയേറ്റം നടത്തിയതൊടെയാണ് തിറ ഉത്സവത്തിന് ആരംഭമായത്. പുനത്തില്‍ രാജന്‍, കക്കോട്ട് ബാബു, ശശി അമ്പലവയല്‍, പുനത്തില്‍ കൃഷ്ണന്‍, ബാബു ചങ്ങാടക്കടവ് പ്രസന്നന്‍ മൂത്താറിമൂല എന്നിവര്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി. മാര്‍ച്ച് 10 ന് രാവിലെ പൊടിക്കള ത്തില്‍ നിന്ന് നേര്‍ച്ച എടുപ്പിന് പുറപ്പെടും. മാര്‍ച്ച് 11 ന് വൈകുന്നേരം നേര്‍ച്ച എടുപ്പ് തിരിച്ച് വരവ് തലപ്പൊലിയുടെയും വാദ്യമേളത്തോട് കൂടി വിറക് വരവ് അഗ്രഹാരം കോളനിയില്‍ നിന്ന് തുടര്‍ന്ന് പൊടിക്കളത്തില്‍ നിന്ന് വസൂരിമാല നികല്‍ വെള്ളട്ടോട് കൂടി ക്ഷേത്രത്തിലേക്ക് എഴുന്നള്ളത്ത്. മാര്‍ച്ച് 12 ന് രാവിലെ മുതല്‍ കുട്ടിച്ചാത്തന്‍ – മലക്കാരി, വസൂരിമാല വെള്ളാട്ടുകള്‍ 2 മണി മുതല്‍ മലക്കാരി – കുട്ടിച്ചാത്തന്‍ . ഗുളികന്‍-കരിങ്കാളി – കണ്ടാ കര്‍ണ്ണന്‍ – പുലകുട്ടിച്ചാത്തന്‍ തുടങ്ങിയ ദേവിദേവന്‍മാരുടെ തിറകള്‍ കെട്ടിയാടും.മാര്‍ച്ച് 13 ന് രാവിലെ വസൂരിമാല നികല്‍ തിറകളോട് കൂടി പൊടിക്കളത്തിലേക്ക് തിരിച്ച് എഴുന്നള്ളിക്കും തുടര്‍ന്ന് പൊടിക്കളത്തില്‍ ഗുരുസിയോടു കൂടി ഉല്‍സവം സമാപിക്കും. ഉല്‍സവത്തോട് അനുബദ്ധിച്ച് എല്ലാ ദിവസവും ഉച്ചക്കും രാത്രിയും അന്നദാനം ഉണ്ടാവും



Leave a Reply