കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് സൗജന്യ വൃക്ക രോഗ നിർണയ പരിശോധനയ്ക്ക് തുടക്കം കുറിച്ചു

മേപ്പാടി : കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് 2022 – 2023 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന സൗജന്യ വൃക്ക രോഗ നിർണ്ണയ പരിശോധനയുടെ ബ്ലോക്ക് തല ഉദ്ഘാടനം കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് നസിമ ടീച്ചർ നിർവഹിച്ചു.
കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ 6 കേന്ദ്രങ്ങളിൽ വച്ചാണ് പരിപാടി നടക്കുന്നത് വരും ദിവസങ്ങളിൽ മൂപൈനാട് എഫ് എച്ച് സി (14-03-2023) തരിയോട് സി എച്ച് സി ( 16-03-2023) വൈത്തിരി താലൂക്ക് ആശുപത്രിയിൽ (18-03-2023) പൊഴുതന എഫ് എച്ച് സി (21-03-2023) വാഴവറ്റ എഫ് എച്ച് സി (32-03-2023) പരിശോധന ഉണ്ടാകും.
കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ അരുൺദേവ് സി. എ അധ്യക്ഷതവഹിച്ചു.മേപ്പാടി മെഡിക്കൽ ഓഫീസർ ഡോ . അർജുൻ സ്വാഗതം പറഞ്ഞു, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഷിബു പോൾ, ജില്ലാ മെഡിക്കൽ ഓഫീസിൽ പ്രതിനിധീകരിച്ചു എത്തിയ ടെക്നിക്കൽ അസിസ്റ്റന്റ് ഷാജി, എം. സി. എച്ച്. ഓഫീസർ മേഴ്‌സി മാത്യു എന്നിവർ ആശംസകൾ അർപ്പിച്ചു. ഹെൽത്ത് ഇൻസ്‌പെക്ടർ നന്ദി പറഞ്ഞു



Leave a Reply