March 21, 2023

പുൽപ്പള്ളിയിൽ ഗോത്രവർഗ വനിതകൾക്ക് പോത്തു വളർത്തൽ പദ്ധതി.

IMG_20230310_094550.jpg
പുൽപ്പള്ളി :  ഗ്രാമപഞ്ചായത്തിലെ എല്ലാ വാർഡുകളിലെയും ഗോത്രവർഗ സങ്കേതങ്ങൾ കേന്ദ്രീകരിച്ചു ഭക്ഷ്യ സുരക്ഷ പദ്ധതികൾ നടപ്പിലാക്കുന്നതിന്റെ ഭാഗമായി പോത്ത് വളർത്തൽ യൂണിറ്റുകൾ ആരംഭിക്കുന്നു. ഗ്രാമ പഞ്ചായത്തിന്റെ 2022- 23വാർഷിക പദ്ധതിയിൽ മുപ്പതു ലക്ഷത്തി മുപ്പതിനായിരം രൂപയാണ് പദ്ധതി നടത്തിപ്പിനായി മാറ്റി വെച്ചിട്ടുള്ളത്. പതിനയ്യായിരം രൂപ വിലമതിക്കുന്ന 202 പോത്തു കുട്ടികളെ സൗജന്യമായിട്ടാണ് തെരഞ്ഞെടുക്കപ്പെട്ട ഗോത്രവർഗ വനിത ഗുണഭോക്താക്കൾക്ക് നൽകുന്നത്. ആദ്യഘട്ടത്തിൽ ഓരോ പോത്തു കുട്ടി വീതമുള്ള യൂണിറ്റുകളാണ് വിതരണം ചെയ്യുക. മാംസോല്പാദന മേഖലയിൽ സ്വയം പര്യാപ്തമാവാനും ഗ്രാമീണ ഗോത്ര വർഗ്ഗ സമ്പദ്ഘടനയിൽ കാതലായ മാറ്റങ്ങൾ സൃഷ്ടിക്കാനും പദ്ധതികൊണ്ട് ലക്ഷ്യമിടുന്നു. വനാതിർത്തി ഗ്രാമങ്ങളിലെ തീറ്റ വസ്തുക്കളുടെ ലഭ്യതയും ലളിതമായ സംരക്ഷണ രീതികളും ചെലവുകുറഞ്ഞ പാർപ്പിട സൗകര്യങ്ങളും പുൽപ്പള്ളി യെ സംബന്ധിച്ചെടുത്തോളം പദ്ധതി നിർവഹണത്തിന് അനുകൂലമായ ഘടകങ്ങളാണ്.പട്ടികവർഗ്ഗ വികസന വകുപ്പ്,മൃഗസംരക്ഷണ വകുപ്പ്, തദ്ദേശ ഭരണ സ്ഥാപനങ്ങൾ, ബ്രഹ്മഗിരി ഡെവലപ്മെന്റ് സൊസൈറ്റി, ശ്രേയസ് തുടങ്ങിയ ഏജൻസികളും വകുപ്പുകളും മുഖേന കഴിഞ്ഞ അഞ്ചു വർഷത്തിനുള്ളിൽ 1300 ഓളം പോത്തു കുട്ടികളെ ഗ്രാമപഞ്ചായത്ത് പരിധിയിൽ വിതരണം ചെയ്തിട്ടുണ്ട്. ഇത്തരം ഭക്ഷ്യ സുരക്ഷാ സംരംഭങ്ങൾ പഞ്ചായത്ത് തലത്തിൽ ഏകോപിപ്പിച്ച് സുഭിക്ഷ കേരളം, റീ ബിൽഡ് കേരള പദ്ധതികളുമായി സംയോജിപ്പിച്ച് നടത്താനാണ് ലക്ഷ്യമിടുന്നത്. പുൽപ്പള്ളി മൃഗാശുപത്രി മുഖേനയാണ് പദ്ധതി നടപ്പിലാക്കുന്നത്.
 പോത്തു വളർത്തൽ പദ്ധതിയുടെ ആദ്യഘട്ട വിതരണോദ്ഘാടനം പുൽപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.എസ്. ദിലീപ് കുമാർ നിർവഹിച്ചു 
. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശോഭനാ സുകു അധ്യക്ഷയായ ചടങ്ങിൽ വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം ടി കരുണാകരൻ മുഖ്യപ്രഭാഷണം നടത്തി. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീദേവി മുല്ലക്കൽ, വാർഡ് മെമ്പർ ജോഷി ചാരുവേലിൽ, പ്രൊക്യൂർമെന്റ് കമ്മിറ്റിയംഗം റെജി പുലികുന്നേൽ തുടങ്ങിയവർ സംസാരിച്ചു. ചടങ്ങിന് പുൽപ്പള്ളി മൃഗാശുപത്രി സീനിയർ വെറ്റിനറി സർജൻ ഡോ.കെ.എസ്. പ്രേമൻ സ്വാഗതവും പദ്ധതി കോ- ഓർഡിനേറ്റർ എ കെ രമേശൻ നന്ദിയും പറഞ്ഞു. ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർ മാരായ സുനിത പി കെ, ബിനോയി ജെയിംസ് , രതീഷ്.പി കെ, ബിന്ദു എം ആർ, ജീവനക്കാരായ വി എം ജോസഫ്, സന്തോഷ് കുമാർ പി ആർ, ജയ സുരേഷ്, സമീർ ബാബു, മനോജ് കുമാർ പി എസ് തുടങ്ങിയവർ പോത്തു കുട്ടികൾക്കുള്ള കുളമ്പുരോഗ പ്രതിരോധ കുത്തിവെപ്പ്, സൗജന്യ മരുന്നു വിതരണം, ഇൻഷുറൻസ് തുടങ്ങിയ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *