കേരള പ്രീമിയർ ലീഗ് : വയനാട് യണൈറ്റഡ് എഫ്. സി ലീഗ് ചാമ്പ്യന്മാർ

മലപ്പുറം: കേരള പ്രീമിയർ ലീഗിൽ നടന്ന മത്സരത്തിൽ കേരള യുണൈറ്റഡിനെ
ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തി. 11 പോയിന്റുമായി വയനാട് യുണൈറ്റഡ് എഫ്. സി, കേരള പ്രീമിയർ ലീഗ് ഫുട്ബാൾ 2022-23 സീസണിൽ സൂപ്പർ സിക്സ് ചാമ്പ്യന്മാരായി സെമിഫൈനലിൽ പ്രവേശിച്ചു.
മുന്നേറ്റനിരയിലെ വിദേശതാരം
നൂഹ് സൈദ് ഇസ്ഹാഖാണ് യുണൈറ്റഡ് എഫ് സിയുടെ രണ്ട് ഗോളുകളും നേടി കളിയിലെ താരമായത്.
കേരള പോലീസ്, ബ്ലാസ്റ്റേഴ്‌സ്,ഗോകുലം കേരള, കോവളം എഫ്. സി തുടങ്ങി സംസ്ഥാനത്തെ പ്രഗത്ഭ ടീമുകൾ വയനാടൻ കരുത്തിനു മുന്നിൽ അടിയറവ് പറഞ്ഞ സൂപ്പർ സിക്സ് ഗ്രൂപ്പിൽ 5 കളികളിൽ നാലും വിജയിച്ച ടീം ഒരു കളിയിൽ സമനില നേടിഅപരാജിതരായാണ് ഗ്രൂപ്പ് ചാമ്പ്യന്മാരായത്.



Leave a Reply