കിഴിക്കാവിൽ ഭഗവതി ട്രസ്റ്റിന്റെ കീഴില്‍ വിവാഹത്തിന് ഒരുങ്ങി അഞ്ച് യുവതികള്‍

കൽപ്പറ്റ : സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന അഞ്ചു യുവതികളുടെ വിവാഹം നടത്താൻ ഒരുങ്ങി സുഗന്ധഗിരി കിഴിക്കാവിൽ ഭഗവതി ട്രസ്റ്റ്. ഏപ്രിൽ 23 ന് രാവിലെ 11നും 12 നും ഇടയിലായിയാണ് വിവാഹം. വധുവരന്മാർക്കുള്ള വിവാഹവാസ്ത്രങ്ങൾക്ക് ഒപ്പം ഓരോ വധുവിനും മൂന്ന് പവൻ വിവാഹ സമ്മാനമായി നൽകും. വിവാഹത്തിനുള്ള ധനസമാഹാരത്തിനായി ഏപ്രിൽ രണ്ട് മുതൽ 16 വരെ സുഗന്ധഗിരി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബുമായി ചേർന്ന് സംസ്ഥാനതല പ്രൈസ് മണി സെവൻസ് ഫുട്ബോൾ ടൂർണമെന്റ് സുഗന്ധഗിരി മിനി സ്റ്റേഡിയത്തിൽ വച്ച് നടത്തുമെന്ന് ട്രസ്റ്റ് ചെയർമാൻ വി. എസ്. സജി, കൗൺസിലർ ടോം പി. തോമസ് എന്നിവർ അറിയിച്ചു.
ഫ്ലാഡലിറ്റ് സ്റ്റേഡിയത്തിൽ ദിവസവും രാത്രി 8.30 ന് മത്സരം ആരംഭിക്കും. 16 ടീമുകൾ പങ്കെടുക്കുന്ന മത്സരത്തിലെ വിജയ്ക്കൾക്കു ഒരു ലക്ഷം രൂപയാണ് സമ്മാനതുകയായി ലഭിക്കുക.



Leave a Reply