വിത്തുത്സവം സംഘടിപ്പിച്ചു

പുൽപ്പള്ളി : മുള്ളൻകൊല്ലി, സെൻ്റ് തോമസ് യു. പി സ്കൂൾ മുള്ളൻകൊല്ലിയിൽ ദേശീയ ഹരിതസേനയുടേയും ഇക്കോ ക്ലബ്ബിൻ്റെയും നേതൃത്വത്തിൽ വിത്തുത്സവം സംഘടിപ്പിച്ചു.2023 വർഷം ഐക്യരാഷ്ട്ര സംഘടന ചെറു ധാന്യങ്ങളുടെ വർഷമായി ആചരിക്കുകയാണ്. അതിനോട് അനുബന്ധിച്ചാണ് ദേശീയ ഹരിത സേന – ഇക്കോ ക്ലബ്ബിൻ്റെ നേതൃത്വത്തിൽ 150 ൽ പരം പരമ്പരാഗത വിത്തുക്കളുടെ പ്രദർശനവും വിത്തുക്കളുടെ വിതരണവും സംഘടിപ്പിച്ചത്. വിത്തുത്സവം മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻ്റിങ്ങ് കമ്മറ്റി ചെയർമാൻ ഷൈജു പഞ്ഞിതോപ്പിൽ സ്കൂൾ ലീഡർ ജുവൽ മരിയ സെബാസ്റ്റ്യനിൽ നിന്ന് വിത്ത് വാങ്ങി ഉദ്ഘാടനം ചെയ്തു. ഏറ്റവും കൂടുതൽ വിത്തുകൾ കൊണ്ടുവന്ന കുട്ടികൾക്ക് സമ്മാനങ്ങൾ നൽകി. ഹെഡ്മാസ്റ്റർ ജോൺസൺ കെ.ജി, സീനിയർ അധ്യാപിക റാണി പി.സി, മഹേശ്വരി കെ.എം, ആൻ്റണി എം.എം. തുടങ്ങിയവർ സംസാരിച്ചു



Leave a Reply