വാഹന മാഫിയകളുടെ സമ്മർദ്ദം;വയനാട് ചുരത്തിലെ ഗതാഗത നിയന്ത്രണം തൽക്കാലമില്ല

കല്‍പ്പറ്റ: വയനാട് ചുരത്തിലെ യാത്രാദുരിതം പരിഹരിക്കുന്നതിന്റെ ഭാഗമായി എല്ലാ വിശേഷ ദിവസങ്ങളിലും, ശനി, ഞായര്‍ ദിവസങ്ങളിലും ഉച്ചയ്ക്ക് ശേഷം 3 മണി മുതല്‍ രാത്രി 9 മണി വരെയും, തിങ്കളാഴ്ച രാവിലെ 7 മണി മുതല്‍ രാവിലെ 9 മണി വരെയും വലിയ ചരക്കു വാഹനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണം താല്‍ക്കാലികമായി പിൻവലിക്കുനെന്ന് അധികൃതര്‍ അറിയിച്ചു. ഇന്നലെ നടന്ന കോഴിക്കോട്, വയനാട് കളക്ടര്‍മാരുടെ യോഗത്തിലാണ് പ്രസ്തുത തീരുമാനമെടുത്തിരുന്നത്. എന്നാൽ ചരക്ക് ലോറി, ടൂറിസ്റ്റ് ഉടമകളുടെ സമ്മര്‍ദ്ദം മൂലം ഉടന്‍ തന്നെ നിയന്ത്രണം നടപ്പിലാക്കണ്ടതില്ലെന്നാണ് ബന്ധപ്പെട്ട അധികൃതരുടെ തീരുമാനം. ചുരം വഴി കടന്നു പോകുന്ന മള്‍ട്ടി ആക്‌സില്‍ വാഹനങ്ങള്‍ക്കും, നിര്‍മ്മാണ സാമഗ്രികള്‍ കൊണ്ടുവരുന്ന ടിപ്പര്‍, ടോറസ് എന്നിവയ്ക്കുമാണ് നിയന്ത്രണമേര്‍പ്പെടുത്താന്‍ തീരുമാനിച്ചിരുന്നത്. ഇത് സംബന്ധിച്ച് ലോറി, ടിപ്പര്‍, മള്‍ട്ടി ആക്‌സില്‍ അസോസിയേഷന് കല്‍പ്പറ്റ ട്രാഫിക് പോലീസ് നോട്ടീസ് നല്‍കിയിരുന്നു.



Leave a Reply