മീനങ്ങാടിയിൽ ആരോഗ്യവകുപ്പ് നടത്തിയ പരിശോധനയിൽ ചിക്കൻ സ്റ്റാൾ പൂട്ടിച്ചു

മീനങ്ങാടി :മീനങ്ങാടി ടൗണിൽ പ്രവർത്തിച്ചു വരുന്ന ന്യൂഫ്രണ്ട്‌സ് ചിക്കൻ സ്റ്റാൾ ആരോഗ്യവകുപ്പ് അടച്ചുപൂട്ടി. വൃത്തിഹീനമായ സാഹചര്യത്തിൽ ദുർഗന്ധം വമിക്കുന്ന അവസ്ഥയിലാണ് സ്റ്റാൾ പ്രവർത്തിച്ചത്. മുന്നറിയിപ്പ് ഉണ്ടായിട്ടും പഴക്കം ചെന്ന ചിക്കൻ ഫ്രീസറിൽ സൂക്ഷിച്ചതും, ചത്ത കാട ഉണങ്ങിയ അവസ്ഥയിലും കണ്ടെടുത്തു.പരിശോധന നടത്തിയ ആരോഗ്യവകുപ്പ് സ്ഥാപനത്തിനെതിരെ പിഴ ചുമത്തുകയും അടച്ചുപൂട്ടാൻ നിർദ്ദേശിക്കുകയും ചെയ്തു. നിരന്തരമായ പരിശോധനകൾ ജില്ലയിൽ നടക്കുമ്പോഴും ഭക്ഷണസാധനങ്ങൾ വൃത്തിയിലും സുരക്ഷിതമായും നല്‍കാത്ത സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി എടുക്കാനാണ് മീനങ്ങാടി ആരോഗ്യവകുപ്പിന്റെ തീരുമാനം.



Leave a Reply