March 19, 2024

വയനാടിൻ്റെ ചുക്കാൻ പിടിക്കുന്നത് സ്വപ്നങ്ങളെ സ്വന്തമാക്കിയ കളക്ടർ

0
Eiyedeg49253.jpg
കൽപ്പറ്റ:നിശ്ചയദാർഢ്യം കൊണ്ട് തന്റെ സ്വപ്നങ്ങളെ സ്വന്തമാക്കാനും ജീവിതത്തിൽ നമ്മുടെ ലക്ഷ്യങ്ങളെ കരസ്‌ഥമാക്കാനും കഴിയും അല്ലങ്കിൽ അതിനു നമ്മെ പ്രചോദിപ്പിക്കുന്ന വ്യക്തിത്വമാണ് ഡോ.രേണു രാജ് ഐഎസിന്റേത്.ആദ്യ അവസരത്തിൽ തന്നെ സിവിൽ സർവീസ് പരീക്ഷയിൽ രണ്ടാം റാങ്ക് നേടികൊണ്ട് രേണു രാജ് തന്റെ ബാല്യകാല സ്വപ്നം സാക്ഷത്കരിച്ചു. കോട്ടയം സ്വദേശിനിയാണ്. തീർത്തും സാധാരണ കുടുംബത്തിൽ ട്രാൻസ്പോർട്ട് ജീവനക്കാരനായ അഛനും വീട്ടമ്മയായ അമ്മയുടെയും മകളായി ജനിച്ച് കോട്ടയം സർക്കാർ മെഡിക്കൽ കോളേജിൽ നിന്നും തന്റെ മെഡിക്കൽ ബിരുദം നേടി. കൊല്ലം ജില്ലയിലെ എ എസ് ഐ ഹോസ്പിറ്റലിൽ ഡോക്ടറായി പ്രവർത്തിക്കുന്നതിനിടയിൽ സമൂഹത്തിലെ വിവിധ തലങ്ങളിലുള്ള ആളുകളുമായുള്ള ഇടപെടലുകൾ അവളുടെ സ്വപ്നത്തെ കൂടുതൽ ശക്തമാക്കി. ഐഎഎസ് എന്ന അഭിമാനനേട്ടം കൈവരിക്കുമ്പോൾ അവൾക്കു 27 വയസായിരുന്നു. ഐഎഎസ് തയാറെടുപ്പിൽ മലയാള സാഹിത്യം ഐച്ഛിക വിഷയമായി തിരഞ്ഞെടുത്തു. ചിട്ടയായ പഠനവും അർപ്പണബോധവും ആ സ്വപ്നം സാക്ഷത്കരിച്ചു.
തിരഞ്ഞെടുത്ത രണ്ടു മേഖലകളയാലും രാജ്യത്തെ ജനങ്ങളെ സഹായിക്കുന്നതിലുള്ള രേണു രാജിന്റെ സേവന മനോഭാവം പ്രകടമാക്കുന്നു. തന്റെ അധികാര പരിധിയിൽ വരുന്ന അനധികൃത കൈയേട്ടങ്ങൾക്കെതിരെ നിലകൊള്ളുകയും അത്തരം സമ്മർദ്ദങ്ങൾക്ക്‌ വഴങ്ങികൊടുക്കാതെ എന്നും നേരിന്റെ, ജനങ്ങളുടെ ക്ഷേമത്തിനായി പ്രവർത്തിച്ചു. സർവീസ് കാലയളവിൽ നേരിടേണ്ടി വന്ന അപകീർത്തിയ്ക്കും പരാമർഷങ്ങൾക്കും എതിരെ കൂടുതൽ ശക്തമായി തന്റെ ചുമതലകൾ നിർവഹിച്ചാണ് രേണുരാജ് പ്രതികരിച്ചത്. കേരളത്തിലെ എംൽഎമാരുടെ സമ്മർദ്ദത്തിനു വഴങ്ങാത്തതിന്റെ പേരിൽ രേണുരാജ് വാർത്തകളിൽ കൂടുതൽ ഇടംപിടിച്ചിരുന്നു.
ഒന്നരവർഷത്തെ സേവനത്തിനുശേഷം വയനാട് കളക്ടർ എ. ഗീത പടിയിറങ്ങുമ്പോൾ ജില്ലയിൽ ചുമതല എടുക്കുന്നത് ഡോ. രേണുരാജാണ്. സംസ്ഥാനത്തെ മികച്ച കളക്ടറേറ്റ് ഓഫീസിനുള്ള സംസ്ഥാന സർക്കാരിന്റെ റവന്യു പുരസ്‌കാരം ലഭിച്ച വയനാട് കളക്ടറേറ്റിന്റെയും ജില്ലയുടെയും മേധാവിയായി ചുമതല ഏൽക്കുന്ന ഡോ. രേണുരാജ് ജില്ലയുടെ പുതിയൊരു മുഖമായി മാറുമെന്ന് കരുതാം.വയനാട്ടിൽ ഇപ്പോൾ നേരിടുന്ന ഗതാഗതകുരിക്ക്, മെഡിക്കൽ കോളേജിന്റെ തുടങ്ങി ഒട്ടേറെ വിഷയങ്ങളിൽ കളക്ടർ എടുക്കുന്ന നിലപാട് ഇനി ജനങ്ങൾക്കിടയിലും തന്റെ സർവീസിലും പുതിയൊരു പ്രതിച്ഛയാ സൃഷ്ടിക്കാൻ സഹായിച്ചേക്കാം.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *