നാട്ടിലെത്തിയ പുള്ളി മാൻ നാട്ടുകാരുടെ ഉറ്റമിത്രം

പുൽപ്പള്ളി: ആക്രമണത്തിൽ നിന്ന് രക്ഷനേടാൻ നാട്ടിലേക്ക് ഓടിക്കയറിയ പുളളിമാൻ ഇപ്പോൾ നാട്ടുകാരുടെ ഉറ്റമിത്രം. ഒരു മാസം മുമ്പാണ് വനത്തിൽ മേയുകയായിരുന്ന മാൻകുട്ടിയെ നായ്ക്കൾ ഓടിച്ച് വനത്തിന് പുറത്തെത്തിച്ചത്. മാൻകുട്ടി നായ്ക്കളുടെ ആക്രമണത്തിലേറ്റ ചെറിയ പരിക്കുകളോടെയാണെങ്കിലും ഓടിയെത്തിയത് നെയ്ക്കുപ്പയിലെ വനപാലകരുടെ മുന്നിലായിരുന്നു. വനപാലകർ മുറിവുകളിൽ മരുന്നു പുരട്ടി. പാൽ തുടങ്ങിയ ഭക്ഷണം നല്‍കി രക്ഷിച്ചു. മുറിവുകൾ ഉണങ്ങി ആരോഗ്യം മെച്ചപ്പെട്ടപ്പോൾ മാൻ കുട്ടിയെ തിരികെ വനത്തിൽ കൊണ്ടുപോയി വിട്ടു. എന്നാൽ വനത്തിലെ മാനുകൾ ഈ കുഞ്ഞിനെ സ്വീകരിക്കാൻ തയാറായില്ല. മാൻകുഞ്ഞ് വീണ്ടും തിരികെ നെയ്ക്കുപ്പ ഫോറസ്റ്റ് ഓഫീസിലെത്തി.ഇപ്പോൾ അവിടെയുണ്ടായിരുന്ന ഒരു പെൺപട്ടിയുമായി സൗഹൃദത്തിലുമാണ്. വനപാലകരുടേയും നായയുടേയും ഉറ്റവളാണ് പുള്ളിമാൻ കുട്ടി .



Leave a Reply