താലോലം 2023 ; മുത്തശ്ശി -മുത്തച്ഛൻ സംഗമവും സ്കൂൾ വാർഷികവും

പുൽപ്പള്ളി : പാടിച്ചിറ ശ്രീനാരായണ വിദ്യാനികേതൻ ഇംഗ്ലിഷ് സ്കൂളിൽ പതിനേഴാമത് വാർഷികത്തോടനുബന്ധിച്ച് കുട്ടികളുടെ മുത്തശ്ശി -മുത്തച്ഛന്മാരെ കുട്ടികൾ ആദരിച്ചു. കാലാന്തരത്തിൽ നഷ്ടപെട്ടു കൊണ്ടിരിക്കുന്ന സ്നേഹ ബന്ധങ്ങളും, പെരുകി വരുന്ന വൃദ്ധസദനങ്ങളുടെയും കാലത്ത് ഇതിനൊരു മാറ്റം വരുത്താൻ കുഞ്ഞു മക്കളിലൂടെയാണ് സാധിക്കുക എന്ന ബോധ്യത്തോടെ മാതാപിതാ ഗുരു ദൈവം എന്ന തത്വത്തിലൂന്നി ജീവിക്കുന്ന ഈശ്വരൻ മാതാപിതാക്കളാണെന്ന സത്യം പൂർണ്ണമായി ഉൾകൊണ്ടായിരുന്നു ശ്രീനാരായണ യിലെ വിദ്യാർത്ഥികൾ താലോലം 2023 എന്ന പേരിൽ മുത്തശ്ശി – മുത്തച്ഛന്മാരുടെ പാദ നമസ്കാരം ചെയ്ത് ആദരിച്ചത്.
രക്ഷിതാക്കളുടെ മുത്തശ്ശി – മുത്തച്ഛന്മാരെ ' പ്രത്യേകമായി പൊന്നാടയണിയിച്ച് മാനേജ്മെന്റ് ആദരിച്ചു. ശ്രീനി കളത്തിപറമ്പിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഭാരതീയ വിദ്യാനികേതൻ ജില്ലാ സെക്രട്ടറി പി .കെ ബാലൻ ഉദ്ഘാടനം ചെയ്തു. മാതൃഭാരതി ജില്ല അധ്യക്ഷ ഷീല ശിവൻ അനുഗ്രഹ പ്രഭാഷണം നടത്തി . സ്കൂൾ മാനേജർ വിക്രമൻ എസ് നായരുടെ നേതൃത്വത്തിൽ പാദ നമസ്കാരം ചെയ്തു.ഐക്കരശ്ശേരി ഗോപാലകൃഷ്ണൻ നായർ , രാജു കുഴലിക്കാട്ടിൽ, സുനിഷ് പുതുച്ചിറ ,അജേഷ് കുഴലിക്കാട്ടിൽ ,അഭിലാഷ് താന്നിമലയിൽ ,റോഷൻ മുളയ്ക്ക കുടി ,രേഷ്മ അനൂപ് ,രജിത അഭിലാഷ് പ്രസംഗിച്ചു. ' .



Leave a Reply