April 17, 2024

സ്പെഷ്യൽ സ്കൂളുകളോടുള്ള നിരന്തരമായ അവഗണന : 16 മുതൽ അനിശ്ചിതകാല ഉപവാസ സമരം

0
Img 20230313 150333.jpg
കൽപ്പറ്റ :കേരളത്തിലെ മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികൾ പഠിക്കുന്ന സ്പെഷ്യൽ സ്കൂളുകളോട് നിരന്തരമായ സർക്കാർ അവഗണനയിൽ പ്രതിഷേധിച്ച് മാർച്ച് 16 വ്യാഴാഴ്ച മുതൽ രക്ഷിതാക്കളും ജീവനക്കാരും മാനേജ്മെന്റും സെകട്ടറിയേറ്റിനു മുമ്പിൽ അനിശ്ചിതകാല ഉപവാസ സമരം ആരംഭിക്കുകയാണ്.
കേരളത്തിലെ സ്പെഷ്യൽ സ്ക്കൂളുകൾക്ക് നിലവിൽ കൊടുത്തു കൊണ്ടിരിക്കുന്ന പാക്കേജ് കഴിഞ്ഞ വർഷം 22.5 കോടി 5 മാസത്തെ മാത്രമാണ് കൊടുത്തത്. കേരളത്തിലെ 314 സ്പെഷ്യൽ സ്കൂളുകൾക്ക് 2022-23 സാമ്പത്തിക വർഷം 45 കോടി രൂപയാണ് ബഡ്ജറ്റിൽ അനുവദിച്ചിട്ടുള്ളത്. ഇതിന്റെ ഉത്തരവ് ജൂൺ 2 ന് ഇറങ്ങിയെങ്കിലും ഇതുവരെയും പാക്കേജ്
314 സ്പെഷ്യൽ 25000ത്തോളം വിദ്യാർത്ഥികളാണ് പരിശീലനം നേടുന്നത്. സ്പെഷ്യൽ എഡ്യൂക്കേറ്റർമാർ, ആയമാർ, ഫിസിയോ തെറാപ്പിസ്റ്റ്. സ്പീച്ച് തെറാപ്പിസ്റ്റ്, കായിക കരകൗശല അധ്യാപകർ, ക്ലർക്ക്, ഡ്രൈവർ – അധ്യാപക അനദ്ധ്യാപക ജീവനക്കാർ ഉള്ള സ്കൂളുകളുടെ നിലനിൽപ്പ് തന്നെ അപകടത്തിലാണ് നാളിതുവരെ ലഭിച്ച പാക്കേജിൽ തന്നെ അപാകതകൾ ഒത്തിരിയാണ്. ഗ്രേഡിംഗ് സിസ്റ്റത്തിൽ തന്നെ ഒത്തിരി അപാകതകൾ ഉണ്ട്. കുട്ടികളുടെ എണ്ണത്തിനനുസരിച്ച് പാക്കേജ് വിതരണം നടത്തുകയാണെങ്കിൽ സ്കൂളുകൾക്കും ജീവനക്കാർക്കും ഇത് ഏറെ പ്രയോജനകരമാകുമെന്നും വാർത്താ സമ്മേളനത്തിൽ പങ്കെടുത്ത ഇ.വി സജി, സി. ആൻസ് മരിയ, സി ജെസി മാക്കോട്ടിൽ, ടി.യു ഷിബു, ജോമിറ്റ് കെ ജോസ്, കെ.എസ് ജോസഫ്, സ്മിത എന്നിവർ അഭിപ്രായപ്പെട്ടു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *