വള്ളിയൂർക്കാവ് ആറാട്ട് മഹോത്സവം : 15 ന് തുടക്കമാവും

മാനന്തവാടി: വള്ളിയൂർക്കാവ് ആറാട്ട് മഹോത്സവത്തിന് 15ന് തുടക്കമാകും. മഹോത്സവത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി ആഘോഷ കമ്മിറ്റി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. വയനാട്ടിൽ ആദ്യമായി പത്മശ്രീ മട്ടന്നൂർ ശങ്കരൻ കുട്ടിയുടെ ഇരട്ട തായമ്പകയും ഉണ്ടായിരിക്കുമെന്നും ആഘോഷ കമ്മിറ്റി ഭാരവാഹികൾ. മാർച്ച് 14 ന് വൈകീട്ട് പാണ്ടിക്കടവ് പള്ളിയറ ഭഗവതി ക്ഷേത്രത്തിൽ നിന്നും തിരുവായുധം എഴുന്നള്ളിപ്പ് നടക്കും. ഇത്തവണ പഞ്ചവാദ്യത്തിന്റെയും ഗജവീരന്റെയും അകമ്പടിയോടെയാണ് വാൾ എഴുന്നള്ളത്ത് നടക്കുക.മാർച്ച് 15 മുതൽ മേലെക്കാവിലും താഴെകാവിലും വിവിധങ്ങളായ പരിപാടികൾ അരങ്ങേറും. 15 ന് രാവിലെ 9 മണിക്ക് ഉത്സവാഘോഷ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം എ.ഡി.എം- എൻ.ഐ.ഷാജു നിർവ്വഹിക്കും. വൈകീട്ട് 7 മണിക്ക് മേലേകാവിൽ ഭരതനാട്യത്തോടെ ആഘോഷ പരിപാടികൾ ഔപചാരികമായി തുടങ്ങും. തുടർന്നുള്ള ദിവസങ്ങളിൽ താഴെകാവിലെ ആഘോഷകമ്മിറ്റിയുടെ വേദിയിൽ വിവിധങ്ങളായ കലാപരിപാടികൾ നടക്കും. മാർച്ച് 25 ന് നടക്കുന്ന സാംസ്ക്കാരിക സമ്മേളനം വനം വകുപ്പ്മന്ത്രി എ.കെ.ശശീന്ദ്രൻ ഉദ്ഘാടനം ചെയ്യും.



Leave a Reply