സ്മാര്‍ട്ട് ക്ലാസ് റൂം ഉദ്ഘാടനം ചെയ്തു

കല്‍പ്പറ്റ: കല്‍പ്പറ്റ ഗവണ്‍മെന്റ് എല്‍ പി സ്‌കൂളിന് എംഎല്‍എയുടെ 2022- 23 വര്‍ഷത്തെ ആസ്തി വികസന ഫണ്ടില്‍ ഉള്‍പ്പെടുത്തി അനുവദിച്ച നാല് ലക്ഷം രൂപയുടെ കമ്പ്യൂട്ടര്‍, പ്രൊജക്ടര്‍, ബഞ്ച് ,ഡെസ്‌ക്, എന്നിവയുടെ ഉദ്ഘാടനം ടി. സിദ്ധിഖ് എംഎല്‍എ നിര്‍വ്വഹിച്ചു. കല്‍പ്പറ്റ മുനിസിപ്പല്‍ ചെയര്‍മാന്‍ മുജീബ് കേയം തൊടി ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. മുനിസിപ്പല്‍ വൈസ് ചെയര്‍പേഴ്‌സണ്‍ അജിത. കെ ഉപകരണങ്ങള്‍ ഏറ്റുവാങ്ങി. ചടങ്ങില്‍ പിടിഎ പ്രസിഡണ്ട് രഞ്ജിത്ത് മുണ്ടേരി, ഗിരീഷ് കല്‍പ്പറ്റ ,റസാഖ് കല്‍പ്പറ്റ ,ലിഷ ചന്ദ്ര ,മുഹമ്മദ് സയാന്‍ എന്നിവര്‍ ആശംസ അര്‍പ്പിച്ചു. പ്രധാനാധ്യാപിക ടി .ടി ശോഭന സ്വാഗതവും ഇ. മുസ്തഫ നന്ദിയും പറഞ്ഞു.



Leave a Reply