103 ന്റെ നിറവിൽ മീനങ്ങാടി ഗവ. എൽ.പി.സ്കൂൾ: വാർഷികം ആഘോഷിച്ചു

മീനങ്ങാടി : മീനങ്ങാടി ഗവ. എൽ.പി. സ്കൂളിന്റെ 103-ാം വാർഷികാഘോഷം വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ ഡിവൈ.എസ്.പി. സിബി തോമസ് ഉദ്ഘാടനം ചെയ്തു.
സ്കൂളിൽ നിന്ന് വിരമിക്കുന്ന ജീവനക്കാർക്കുള്ള യാത്രയയപ്പും നൽകി. പി.ടി.എ. പ്രസിഡന്റ് സി.ആർ. ഷിജു അധ്യക്ഷനായി. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ.ഇ. വിനയൻ, വി.ടി. അബ്രഹാം, ഷിനോജ് മാത്യു, ബേബി വർഗീസ്, പി. വാസുദേവൻ, ടി.പി. ഷിജു,ഇന്ദു പ്രശോഭ്,പി. ആർ. രൂപേഷ് തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു.



Leave a Reply