പീപ്പിന്റെ നേതൃത്വത്തില്‍ കരിന്തണ്ടന്‍ സ്മൃതിയാത്ര നടത്തി

കല്‍പ്പറ്റ: പീപ്പിന്റെ നേതൃത്വത്തില്‍ പതിമൂന്നാമത് കരിന്തണ്ടന്‍ സ്മൃതിയാത്ര നടത്തി. 2010 മുതല്‍ പീപ്പിന്റെ നേതൃത്വത്തില്‍ നടത്തിവരുന്ന സ്മൃതിയാത്രയാണിത്. വയനാട് ചുരത്തിന്റെ ശില്‍പിയായ കരിന്തണ്ടന്‍ മൂപ്പന്റെ സ്മരണാര്‍ത്ഥം എല്ലാ വര്‍ഷവും മാര്‍ച്ച് മാസം രണ്ടാമത്തെ ഞായറാഴ്ച്ചയാണ് യാത്ര നടക്കുക.
ചിപ്പിലിത്തോട് വട്ടച്ചിറ ഗ്രാമത്തിലെ വെളിച്ചപ്പാട് കാണല്‍ ചടങ്ങുകള്‍ക്ക് ശേഷമാണ് യാത്ര ആരംഭിച്ചത്. ഗ്രാമത്തിലെ ചാലന്‍ മൂപ്പന്‍ രാവിലെ 9 മണിക്ക് യാത്ര ഉദ്ഘാടനം ചെയ്തു. ഗോത്ര പൂജകള്‍ക്ക് ശേഷമായിരുന്നു പരിപാടി. കളക്കുന്ന് രാജന്റെ അദ്ധ്യക്ഷതയില്‍ സ്വാഗത സംഘം ചെയര്‍മാന്‍ ടി. സുബ്ബറാവു മുഖ്യ പ്രഭാഷണം നടത്തി.അനന്തന്‍, പി.വി സാബു, വാസുദേവന്‍ ചീക്കല്ലൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു. യാത്രയില്‍ വിവിധ ഗോത്രങ്ങളിലുള്ളവരും സാമൂഹിക രാഷ്ട്രീയ രംഗത്തെ പ്രമുഖരും പങ്കെടുത്തു.
വൈകുന്നേരം അഞ്ചിന് ചങ്ങലമരചുവട്ടില്‍ ഗോത്രമൂപ്പന്‍മാരായ ചാലന്‍മൂപ്പന്‍, കൃഷ്ണന്‍ മൂപ്പന്‍ എന്നിവര്‍ ചേര്‍ന്ന് ഗോത്രാചാര ചടങ്ങുകളോടെ പുഷ്പാര്‍ച്ചന നടത്തി. തുടര്‍ന്ന് നാല് ജില്ലകളില്‍ നിന്നായി എത്തിയ ഗോത്രജനതയും , ദേശസ്‌നേഹികളും പുഷ്പാര്‍ച്ചനടത്തി. പുഷ്പാര്‍ച്ചനയിലും തുടര്‍ന്ന് നടന്ന പരിപാടിയിലും സ്വാഗത സംഘം ചെയര്‍മാന്‍ ടി. സുബ്ബറാവു അധ്യക്ഷത വഹിച്ചു. പീപ് ഡയറക്ടര്‍ എസ്. രാമനുണ്ണി മുഖ്യപ്രഭാഷണം നടത്തി.
കരിന്തണ്ടനെക്കുറിച്ച് കേസരിയില്‍ നോവല്‍ എഴുതിയ സുധീര്‍ പറൂര്‍, കരിന്തണ്ടനെക്കുറിച്ച് കവിത എഴുതിയ കൂവണ വിജയന്‍, സജീവ് പി ആചാരി പന്നൂര്‍ എന്നിവരെ ആദരിച്ചു. വനവാസി കല്യാണ ആശ്രമം ക്ഷേത്രീയ സഹ സംഘടന സെക്രട്ടറി എ.കെ. ശ്രീധര്‍, കേരള വനവാസി വികാസ കേന്ദ്രം പ്രസിഡന്റ് കെ. സി പൈതല്‍ ,വാസുദേവന്‍ ചീക്കല്ലൂര്‍,പദ്മനാഭന്‍, സുശാന്ത് നരിക്കോടന്‍, അനന്തന്‍ എന്നിവര്‍ സംസാരിച്ചു.



Leave a Reply