ജില്ലാ ടൂറിസം കമ്മിറ്റി പുന:സംഘടിപ്പിച്ചു

കല്‍പ്പറ്റ: ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലിന്റെ ജില്ലാ ടൂറിസം കമ്മിറ്റി രൂപീകരിച്ച സമയത്ത് കല്‍പ്പറ്റ നിയോജകമണ്ഡലം എം.എല്‍.എ അഡ്വ. ടി. സിദ്ധിഖിനെ ഒഴിവാക്കിയ നടപടി ചോദ്യം ചെയ്ത് നിയമസഭാ സ്പീക്കര്‍ക്കും, വകുപ്പ് മന്ത്രിക്കും കൊടുത്ത പരാതിയുടെ അടിസ്ഥാനത്തില്‍ എം.എല്‍.എ യെ ടൂറിസം കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തി ഉത്തരവായി. നിലവിലെ നിയമപ്രകാരം ജില്ലയിലെ മൂന്ന് എം.എല്‍.എ മാരും ഈ കമ്മിറ്റിയില്‍ ഉള്‍പ്പെടുന്നതാണ്. എന്നാല്‍ ചിലരുടെ പ്രത്യേക താൽപര്യത്തിന്റെ ഭാഗമായി ബോധപൂര്‍വ്വം ഒഴിവാക്കിയ നടപടി തിരുത്തി ഉത്തരവ് പുറപ്പെടുവിക്കണമെന്നും ഉത്തരവാദിത്വപ്പെട്ട ഉദ്യോഗസ്ഥര്‍ക്കെതിരെ വേണ്ട നടപടികള്‍ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു കൊണ്ട് പ്രിവിലേജ് കമ്മിറ്റി മുഖാന്തിരം സ്പീക്കര്‍ക്ക് നല്‍കിയിരുന്നു. സ്പീക്കര്‍ നിര്‍ദ്ദേശിച്ചതനുസരിച്ച് നിയമസഭാ സെക്രട്ടറിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഉത്തരവ് ഇറക്കിയിട്ടുള്ളത്.



Leave a Reply