April 2, 2023

പുൽപ്പള്ളി ഗവ ആശുപത്രിയോടുള്ള അവഗണന സംസ്ഥാന സർക്കാർ അവസാനിപ്പിക്കണം : യൂത്ത് കോൺഗ്രസ്

eiV0UUS55667.jpg
പുൽപ്പള്ളി : പുൽപ്പള്ളി, മുള്ളൻകൊല്ലി -പൂതാടി പഞ്ചായത്തുകളിലെ ജനങ്ങൾ ആശ്രയിക്കുന്ന ഗവ ആശുപത്രിയിൽ ആവശ്യമായ ഡോക്ടർ മാരെയും,പാരാമെഡിക്കൽ സ്റ്റാഫുകളെയും നിയമിക്കണമെന്നും സംസ്ഥാന സർക്കാരിന്റെ അവഗണ അവസാനിപ്പിക്കണം എന്ന് ആവശ്യപ്പെട്ടു കൊണ്ട് യൂത്ത് കോൺഗ്രസ് സുൽത്താൻ ബത്തേരി നിയോജകമണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ പുൽപള്ളി ആശുപത്രിക്കു മുൻപിൽ ഏകദിന ഉപവാസം നടത്തി .ഉപവാസസമരം യൂത്തുകോൺഗ്രസ്സ് സംസ്ഥാന ജനറൽ സെക്രട്ടറി എം കെ ഇന്ദ്രജിത് ഉദ്ഘാടനം ചെയ്തു. ..സിജു പൗലോസ് തോട്ടത്തിൽ അധ്യക്ഷത വഹിച്ചു .ഡി.സിസി സെക്രടറി എൽ യു ഉലഹന്നാൻ ,സിറിൽ ജോസ് ,ശശിധരൻ മാസ്റ്റർ ,മണി പാമ്പനാൽ ,ജോമറ്റ് കോതവഴിയിൽ ,ഷൈജു പഞ്ചിതോപ്പിൽ ,രാജു ചേകാടി ,ജോമറ്റ് ജോൺ ,നിംഷാദ് ചിയമ്പം ,അമൽ ബാബു ,സ്റ്റാനി അമ്പലവയൽ ,സുസ്മിത സി.ആർ ,മധു ജോയി ,സജി പാറക്കൻ എന്നിവർ പ്രസംഗിച്ചു.. വൈകിട്ട് നടന്ന സമാപന യോഗം യൂത്ത് കോൺഗ്രസ്‌ ജില്ലാ വൈസ് പ്രസിഡന്റ്‌ സിറിൽ ജോസ് ഉദ്ഘാടനം ചെയ്തു. ജില്ലാ ജനറൽ സെക്രട്ടറി സഫീർ പഴേരി, ഗഫൂർ പടപ്പ് തുടങ്ങിയവർ സംസാരിച്ചു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *